കെസിബിസി യുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവ്വീസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് നടന്ന അന്തർദേശീയ വനിതാ ദിനാഘോഷം പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു ഉദ്ഘാടനം ചെയ്തു.
സ്ത്രീകളുടെ സർവ്വ കഴിവുകളും പരമാവധി സമൂഹ പുരോഗതിക്കും രാഷ്ട്രപുരോഗതിക്കും പ്രയോജനപ്പെടുത്താനാവണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർപേഴ്സൺ പറഞ്ഞു. പൊതുപ്രവർത്തകരായ സ്ത്രീകളെ സഹായിക്കുന്ന നിയമങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതാവശ്യമാണെന്നും അഭിപ്രായപ്പെട്ടു.
കേരള സോഷ്യൽ സർവ്വീസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ദർശൻ്റെ സംസ്ഥാന പ്രസിഡൻ്റ് ജെസ്സി റെജി അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ മുപ്പത്തിരണ്ട് കത്തോലിക്കാ രൂപതകളിൽ പ്രവർത്തിച്ചുവരുന്ന സോഷ്യൽ സർവ്വീസ് സൊസൈറ്റികളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
ദർശൻ്റെ സംസ്ഥാന വൈസ് പ്രസിഡൻ്റ് ലില്ലി വർഗ്ഗീസ് ആശംസകൾ അർപ്പിച്ചു. സംസ്ഥാന കോർഡിനേറ്റർ സജോ ജോയ് ക്ലാസ്സ് നയിച്ചു. കേരള സോഷ്യൽ സർവ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ സ്വാഗതവും സെക്രട്ടറി സൗമ്യ ജെയിംസ് നന്ദിയും പറഞ്ഞു. എബി ജോർജ്ജ്, ജെസ്വിൻ ജോസ്, ജിൻസ്മോൻ നേതൃത്വം നൽകി.




0 Comments