ഉജ്ജ്വല റോഡ് ഷോയോടെ ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എൽഡിഎഫ് തുടക്കമിട്ടു. ....മൂന്നാം എൽഡിഎഫ് സർക്കാരും പാലായിലെ വിജയവും ഉറപ്പ് : ജോസ് കെ മാണി

 

ഉജ്ജ്വല റോഡ് ഷോയോടെ ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എൽഡിഎഫ് തുടക്കമിട്ടു. ....മൂന്നാം എൽഡിഎഫ് സർക്കാരും പാലായിലെ വിജയവും ഉറപ്പ് :  ജോസ് കെ മാണി

 നൂറുകണക്കിന് വാഹനങ്ങളിൽ എത്തിയ ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ നടത്തിയ റോഡ് ഷോയോടെ പാലാ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി.കരൂർ പഞ്ചായത്തിലെ പേണ്ടാനാംവയലിൽ നിന്നുമാണ് ഉച്ചകഴിഞ്ഞ് റോഡ് ഷോ പര്യടനം ആരംഭിച്ചത്.മൂന്നാം എൽഡിഎഫ് സർക്കാരും പാലായിലെ വിജയവും ഉറപ്പാണെന്ന് സ്ഥാനാർഥി ജോസ് കെ മാണി.കഴിഞ്ഞ കുറച്ചു മാസങ്ങളായി വിവിധ തലങ്ങളിലായി നടന്ന ജനസമ്പർക്ക പരിപാടിയിലൂടെ സംസ്ഥാനത്ത് എൽഡിഎഫ് സർക്കാരിൻ്റെ ഭരണത്തുടർച്ച ഉണ്ടാകുമെന്ന കാര്യം ബോധ്യപ്പെട്ടതാണ്.


കേരളത്തിലെ ഇതര നിയോജകമണ്ഡലങ്ങളിൽ വികസനത്തിന്റെ റോൾ മോഡൽ ആയി പതിറ്റാണ്ടുകളോളം നിലനിന്ന മണ്ഡലമായിരുന്നു പാലാ.എന്നാൽ കഴിഞ്ഞ ആറര വർഷക്കാലമായി വികസനം മുരടിച്ച പ്രദേശം എന്ന ദുഷ്പേര് പാലായുടെ മേൽ ചാർത്തപ്പെട്ടു.ബൃഹത് പദ്ധതികൾ നിലവിൽ വരുന്ന വികസന കുതിപ്പുള്ള പാലായെ തിരികെ കൊണ്ടുവരുന്നതിനുള്ള പോരാട്ടമാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ്.നുണപ്രചരണങ്ങളെയും വ്യക്തിഹത്യ രാഷ്ട്രീയത്തെയും പാലായിലെ ജനങ്ങൾ ഇത്തവണ തള്ളിക്കളയും.പാലായിലെ 12 പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും വ്യക്തമായ മേൽകൈ നേടി എൽഡിഎഫ് ഇത്തവണ പാലാ തിരിച്ചു പിടിക്കുമെന്നും വികസന ഭൂപടത്തിലേക്ക് നിയോജകമണ്ഡലത്തെ മടക്കിക്കൊണ്ടുവരുമെന്നും ജോസ് കെ മാണി പറഞ്ഞു. സ്ത്രീകളും യുവജനങ്ങളും അടങ്ങുന്ന വലിയ ജനാവലിയാണ് ഓരോ സ്വീകരണ പോയിന്റിലും ജോസ് കെ മാണിയെ സ്വീകരിക്കാൻ കാത്തുനിന്നത്.


പേണ്ടാനാംവയലിൽ നിന്നും ആരംഭിച്ച് ചിറ്റാർ, ചക്കാമ്പുഴ, രാമപുരം അമ്പലം, രാമപുരം ജംഗ്ഷൻ, പിഴക്, കൊല്ലപ്പള്ളി, കുറുമണ്ണ്, മേരിലാൻഡ്, മേലുകാവ് ,കോണിപ്പാട്, വാകക്കാട്, മൂന്നിലവ് ,തലനാട്, കളത്തൂക്കടവ്, പ്ലാശനാൽ പനക്കപ്പാലം, ഭരണങ്ങാനം, ഇടമറ്റം ,പൈക, കൂരാലി, ചെങ്ങളം, കപ്പിലികുന്ന്, കൊഴുവനാൽ, മേവിട ,മുത്തോലി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പാലാ കൊട്ടാരമറ്റത്ത് റോഡ് ഷോ സമാപിച്ചു.



ലാലിക്കൻ ജോർജ്,എൽഡിഎഫ് ജില്ലാ കൺവീനർ അഡ്വ ലോപ്പസ് മാത്യു,സജേഷ് ശശി, അഡ്വ.ജോസ് ടോം, ജിൻസ് ദേവസ്യ, ബാബു കെ ജോർജ്, അഡ്വ.വി ടി തോമസ്,ടോബിൻ കെ അലക്സ്,ഔസേപ്പച്ചൻ തകിടിയേൽ,ബെന്നി മൈലാടൂർ,പ്രശാന്ത് നന്ദകുമാർ എന്നിവർ നേതൃത്വം നൽകി.
    ഇന്ന്(19/03/2026  ബുധൻ)എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി പാലാ നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ ഭവനങ്ങളും സ്ഥാപനങ്ങളും പ്രധാന ജംഗ്ഷനുകളിലെ വ്യാപാരസ്ഥാപനങ്ങളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിക്കും.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments