ഡിവൈ​ന്‍ മേ​ഴ്‌​സി ഷ്‌​റൈ​നി​ല്‍ അ​ഭി​ഷേ​കാ​ഗ്‌​നി ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​രം​ഭി​ച്ചു



 തൊ​ടു​പു​ഴ  ഡി​വൈ​ന്‍ മേ​ഴ്‌​സി ഷ്‌​റൈ​ന്‍ ന​ഗ​റി​ല്‍ ദൈ​വ​ക​രു​ണാ​നു​ഭ​വ അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​രം​ഭി​ച്ചു. മാ​ര്‍ ജോ​ര്‍​ജ് പു​ന്ന​ക്കോ​ട്ടി​ല്‍ വി​ശു​ദ്ധ​ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ച​ന​പ്ര​ഘോ​ഷ​ക​ന്‍ ഫാ.​ സേ​വ്യ​ര്‍​ഖാ​ന്‍ വ​ട്ടാ​യി​ല്‍ ക​ണ്‍​വ​ന്‍​ഷ​നു നേ​തൃ​ത്വം ന​ല്‍​കി.

ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല​യോ​ടെ​യാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​രം​ഭി​ക്കു​ന്ന​ത്. 4.30നു ​വി​ശു​ദ്ധ ​കു​ര്‍​ബാ​ന, ആ​റി​ന് വ​ച​ന​പ്ര​ഘോ​ഷ​ണം, 8.30ന് ​ആ​രാ​ധ​ന, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, ഒ​മ്പ​തി​ന് സ​മാ​പ​ന ആ​ശീര്‍​വാ​ദം.

രാ​വി​ലെ 8.30 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലുവ​രെ സ്പി​രി​ച്വ​ല്‍ കൗ​ണ്‍​സ​ലിം​ഗി​നും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഷ്‌​റൈ​ന്‍ റെ​ക്ട​ര്‍ ഫാ.​ ജോ​ര്‍​ജ് ചേ​റ്റൂ​ര്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഫാ. ​പോ​ള്‍ വാ​ലം​പാ​റ​യ്ക്ക​ല്‍, ജ​ന​റ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​തോ​മ​സ് ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. ക​ണ്‍​വ​ന്‍​ഷ​ന്‍ 27നു ​സ​മാ​പി​ക്കും. 










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments