ഇടുക്കി ജില്ലയിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പുതിയ നാഴികക്കല്ലായി ന്യൂമാന്‍ കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗത്തില്‍ ഗവേഷണ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. എംജി സര്‍വകലാശാലയുടെ അംഗീകാരത്തോടെയുള്ള ജില്ലയിലെ ആദ്യ സാമ്പത്തികശാസ്ത്ര ഗവേഷണ കേന്ദ്രമാണിത്. കേന്ദ്രത്തിന്റെ ഉദ്ഘാടനം എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. സി.ടി. അരവിന്ദകുമാര്‍ നിര്‍വഹിച്ചു. അക്കാദമിക് രംഗത്തെ മികച്ച സംവാദങ്ങള്‍ക്കും ഉന്നതതല ഗവേഷണങ്ങള്‍ക്കും വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. കോളജ് മാനേജര്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കൊച്ചി അമൃത വിശ്വവിദ്യാപീഠത്തിലെ റിസര്‍ച്ച് സൂപ്പര്‍വൈസര്‍ ഡോ. എന്‍. അജിത്കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ഡോ. ജെന്നി കെ. അലക്സ്, അമൃത വിശ്വവിദ്യാപീഠം സ്‌കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് ഡീന്‍ ഡോ. എന്‍. അജിത്കുമാര്‍, വകുപ്പ് മേധാവി സേവ്യര്‍ കുര്യന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ റോസ്‌മേരി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
1964-ല്‍ സ്ഥാപിതമായ ന്യൂമാന്‍ കോളജ് എംജി സര്‍വകലാശാലയ്ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. നാക് പുനര്‍നിര്‍ണ്ണയത്തില്‍ 3.71 സിജിപിഎയോടെ എപ്ലസ്പ്ലസ് ഗ്രേഡ് നേടി കോളജ് ഉന്നത നിലവാരം പുലര്‍ത്തുന്നു. 1967-ല്‍ ആരംഭിച്ച ഇക്കണോമിക്‌സ് വിഭാഗത്തില്‍ 2013 മുതലാണ് പിജി കോഴ്‌സ് ആരംഭിച്ചത്. ഇതുവരെ 14 സര്‍വകലാശാലാ റാങ്കുകള്‍ ഈ വിഭാഗം കരസ്ഥമാക്കിയിട്ടുണ്ട്.



0 Comments