പാലാ നഗരസഭാ ബഡ്ജറ്റ് സ്വാഗതാർഹമെന്ന് പ്രതിപക്ഷം........ മാണി. സി. കാപ്പൻ എം എൽ.എ യെ ആവശ്യമില്ലാതെ പുകഴ്ത്തിയതും ജോസ് കെ.മാണി എം.പി യുടെ പേര് പോലും പരാമർശിക്കാത്തതും രാഷ്ട്രീയ അൽപ്പത്തമെന്നും പ്രതിപക്ഷത്തിൻ്റെ വിമർശനം
സ്വന്തം ലേഖകൻ
പാലാ നഗരസഭ ചട്ട പ്രകാരം ബഡ്ജറ്റ് തയ്യാറാക്കുന്നത് ധനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റിയാണ്.
ധനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി പാസ്സാക്കിയെങ്കിൽ മാത്രമെ വൈസ് ചെയർപേഴ്സണ് ബഡ്ജറ്റ് അവതരിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഇല്ലെങ്കിൽ സെക്രട്ടറി തയ്യാറാക്കുന്ന കണക്ക് ചെയർപേഴ്സൺ അവതരിപ്പിക്കുകയെന്നതാണ് നിയമം.
ധനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റിയിൽ വൈസ് ചെയർപേഴ്സൺ ഒഴികെ ബാക്കിയെല്ലാവരും പ്രതിപക്ഷാംഗങ്ങളാണ്.
ബിജു പാലുപ്പടവൻ, ബെറ്റി ഷാജു, ജോസിൻ ബിനോ, ജോർജുകുട്ടി ചെറുവള്ളി എന്നിവരാണ് അംഗങ്ങൾ. ഇവർ ചർച്ച ചെയ്ത് മുൻ കൗൺസിലിൻ്റെ തുടർച്ചയായി ചെയ്ത കാര്യങ്ങൾ പൂർത്തികരിക്കുന്നതിനും പുതിയ പദ്ധതികൾ നിർദ്ദേശിച്ചുമാണ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ബഡ്ജറ്റ് പാസ്സാക്കിയത്. അതാണ് വൈസ് ചെയർപേഴ്സൺ അവതരിപ്പിച്ചത്. അതുകൊണ്ടാണ് ബഡ്ജറ്റിനെ പൂർണ്ണമായും സ്വാഗതം ചെയ്തതന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ പറഞ്ഞു.
തൂക്കുപാലത്തിന് സാധ്യത പഠനം നടത്താതെ തുക അനുവദിക്കുന്നതിന് പകരം ഡി.പി.ആർ തയ്യാറാക്കാൻ തുക വകയിരുത്തൽ, സ്റ്റേഡിയത്തിൽ വനിതകൾക്ക് സൗജന്യ ഏ.സി ഫിറ്റ്നസ്സ് സെൻ്റർ, കെ.എം മാണി ജനറൽ അശ്രുപത്രിയിലെ ക്യാഷ്യലിറ്റിയിലെ വാഹന തിരക്ക് കുറയ്ക്കാൻ പഴയ ബിൽഡിംഗിന് മുൻപിലൂടെ റാമ്പ് നിർമ്മിക്കൽ, നഗരസഭാ കോളനികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ എന്നിവയ്ക്ക് കുടി തുക വകയിരുത്തി.
എന്നാൽ പാലാ നഗരസഭയിലെ ചില വാർഡിലെ റോഡുകൾക്ക് മാത്രം പണം അനുവദിച്ചതല്ലാതെ യാതൊരു വികസനവും നടത്താത്ത എം. എൽ.എയുടെ പേര് ബഡ്ജറ്റിൽ പരാമർശിക്കുകയും എന്നാൽ സർക്കാരിൽ സ്വാധീനം ചെലുത്തി സിന്തറ്റിക് ട്രാക്കിന് 7 കോടി, ആശുപത്രി റോഡിന് 2 കോടി, എം പി ഫണ്ടിൽ ഉൾപ്പെടുത്തി പാലിയേറ്റീവ് പരിചരണത്തിന് വാഹനം, ഹയർ സെക്കണ്ടറി സ്കൂളിന് വാഹനം, മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ ഓപ്പൺ ജിം, ജനറൽ ഹോസ്പിറ്റലിൽ രാജിവ് ഗാന്ധി ബയോടെക്നോളജി ലാബ്, കാൻസർ സെൻ്റർ നിർമ്മാണത്തിന് പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 2.45 കോടി, സർക്കാരിൽ സ്വാധീനം ചെലുത്തി 25 കോടി തുടങ്ങി കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ പാലാ നഗരസഭാ അതിർത്തിയിൽ മാത്രം എത്തിച്ച ജോസ്.കെ.മാണിയുടെ പേര് ബഡ്ജറ്റിൽ പരമാർശിക്കത്തതും രാഷ്ടിയ അല്പത്തരമാണന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.




0 Comments