തൊടുപുഴ കദളിക്കാട് കാര്‍ അപകടം: ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്ക്


 തൊടുപുഴയ്ക്ക് സമീപം കദളിക്കാട് പള്ളിക്ക് അടുത്തുള്ള വളവില്‍ കാര്‍ നിയന്ത്രണം വിട്ട് മയില്‍ക്കുറ്റിയില്‍ ഇടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പെരിന്തല്‍മണ്ണയില്‍ നിന്നും ഈരാറ്റുപേട്ടയിലേക്ക് പോവുകയായിരുന്ന പെരിന്തല്‍മണ്ണ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കെഎല്‍ 55 ടി 9713 മാരുതി ആള്‍ട്ടോ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. 


പെരിന്തല്‍മണ്ണ കൊച്ചേപറമ്പില്‍ വീട്ടില്‍ ബഷീര്‍ (45), ഭാര്യ ഹസീന, മക്കളായ ആയിഷ ബഷീര്‍, അല്‍ഫിയ ബഷീര്‍, അംനാ ബഷീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടന്‍തന്നെ തൊടുപുഴ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 



അപകടം നടന്നയുടനെ നാട്ടുകാരും വാഴക്കുളം പോലീസും ചേര്‍ന്ന് പ്രാഥമിക രക്ഷാപ്രവര്‍ത്തനം നടത്തി. തുടര്‍ന്ന് തൊടുപുഴയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ (ഗ്രേഡ്) ബിജു പി. തോമസിന്റെ നേതൃത്വത്തിലുള്ള അഗ്‌നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments