മീനച്ചില്‍ താലൂക്കിലെയും പരിസരപ്രദേശങ്ങളിലെയും ആയിരക്കണക്കിന് ടോണ്‍സിലൈറ്റിസ് രോഗികള്‍ക്ക് എന്നും ആശ്വാസം പകര്‍ന്നു നല്‍കിയിരുന്ന ത്രേസ്യാമ്മ അമ്മച്ചി നിര്യാതയായി.



മീനച്ചില്‍ താലൂക്കിലെയും പരിസരപ്രദേശങ്ങളിലെയും ആയിരക്കണക്കിന് ടോണ്‍സിലൈറ്റിസ് രോഗികള്‍ക്ക് എന്നും ആശ്വാസം പകര്‍ന്നു നല്‍കിയിരുന്ന  ത്രേസ്യാമ്മ അമ്മച്ചി നിര്യാതയായി. 

വേഴങ്ങാനം വടക്കേമുളഞ്ഞനാല്‍ പരേതനായ ദേവസ്യാച്ചന്റെ ഭാര്യയാണ്.  പരേത നീലൂര്‍ മുണ്ടിയാങ്കല്‍ കുടുംബാംഗമാണ്. 

വര്‍ഷങ്ങളായി വേഴങ്ങാനത്തെ വീട്ടില്‍ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ദൂരസ്ഥലങ്ങളില്‍ നിന്ന് വരെയും തൊണ്ടവേദനയുമായി എത്തുന്ന രോഗികള്‍ക്ക് പച്ചമരുന്നിലൂടെ ആശ്വാസം പകര്‍ന്നു നല്‍കിയിരുന്നു. യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഈ സേവനം ത്രേസ്യമ്മ ചെയ്തിരുന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി രോഗത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. എങ്കിലും കഠിനമായ വേദനയുമായി എത്തുന്ന രോഗികള്‍ക്ക് മകന്‍ ജാന്റീസിനോട്  മരുന്ന് പറഞ്ഞുകൊടുത്ത് ചികിത്സിപ്പിക്കുമായിരുന്നു.


മക്കള്‍: സോണിയ ജോപ്പന്‍ തയ്യില്‍ കൊടുവേലി, സിനി സുനില്‍ ചുമപ്പുങ്കല്‍  ഭരണങ്ങാനം.

മരുമകള്‍: ഡാനി മണിയഞ്ചിറ, പാലാ.  

സഹോദരങ്ങള്‍: ലീലാമ്മ, ബേബി, സണ്ണി, ജോര്‍ജ്, മേരി, ടോമി, ആന്‍സി, തങ്കച്ചന്‍, നൈസി,  സോണിച്ചന്‍.

ഭൗതികശരീരം ഇന്ന് (18.03.2026) വൈകിട്ട് 5 മണിക്ക് വീട്ടില്‍ കൊണ്ടുവരുന്നതും സംസ്‌കാരം നാളെ (19.03.2026) 10 മണിക്ക് വീട്ടില്‍ ആരംഭിച്ച് വേഴങ്ങാനം സെന്റ് ജോസഫ് ദേവാലയ കുടുംബകല്ലറയില്‍ സംസ്‌കരിക്കുന്നതുമാണ്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments