അരുവിത്തുറ കോളേജ് പുറത്തിറക്കിയ അന്താരാഷ്ട്ര ജേർണൽ "ജെം 'കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പ്രകാശനം ചെയ്തു.
അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ് കോളേജിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര പിയർ-റിവ്യൂഡ് ഗവേഷണ ജേർണലായ ജെം (ഐ എസ് എസ് എൻ: 2393-9850) ൻ്റെ
2025 പതിപ്പ് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐഎഎസ് പ്രകാശനം ചെയ്തു. ജേർണലിൻ്റെ ആദ്യപതിപ്പ് കോളേജ് മാനേജർ വെരി. റവ. ഫാ. മാത്യു. ചന്ദ്രൻകുന്നേൽ ഏറ്റുവാങ്ങി.
കോളേജിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര കോൺഫറൻസായ ഐ സി ആർ എ എസ് എസ് ടി -2025 ൽ അവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങളിൽ നിന്നും പിയർ റിവ്യൂ, പ്ലഗറിസം പരിശോധന തുടങ്ങിയവയ്ക്കു ശേഷം തെരഞ്ഞെടുക്കപ്പെട്ട ഗവേഷണ ലേഖനങ്ങളാണ് ജേർണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോളേജിന്റെ ഗുണമേന്മയാർന്ന വിദ്യാഭ്യാസ-ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജേർണൽ പ്രസിദ്ധീകരിച്ചതെന്ന്
പ്രിൻസിപ്പലും ജേർണലിന്റെ എഡിറ്റർ-ഇൻ-ചീഫുമായ പ്രൊഫ. ഡോ. സിബി ജോസഫ് പറഞ്ഞു.
അക്കാദമിക് ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ഇത്തരം പ്രസിദ്ധീകരണങ്ങൾ നിർണായകമാണെന്നും ഇത്തരം പ്രസിദ്ധീകരണങ്ങൾ
കോളേജിന്റെ അക്കാദമിക മികവിന്റെ പ്രതീകമാണെന്നും
അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസിദ്ധീകരണത്തിൽ പങ്കാളികളായ എല്ലാ ഗവേഷകരെയും എഡിറ്റോറിയൽ ബോർഡ് അംഗങ്ങളെയും ചടങ്ങിൽ അഭിനന്ദിച്ചു.




0 Comments