ഗാര്‍ഹീക ഗാര്‍ഹികേതര പാചക വാതക വിതരണം കാര്യക്ഷമമാക്കുന്നതിന് മീനച്ചില്‍ താലൂക്ക് സപ്ലൈ ആഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.
14.2 K G, 19 K G ഗ്യാസ് സിലിണ്ടറുകളുടെ വിതരണം സംബന്ധിച്ചുളള പരാതികള്‍ ഉപഭോക്താക്കള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് പരിഹാരം തേടാവുന്നതാണ്.
പരാതികള്‍ tsomncl@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ 04822 212439, 9188527660 എന്നീ ഫോണ്‍ നമ്പരുകളിലോ അറിയിക്കാവുന്നതാണ്. കണ്‍സ്യൂമര്‍ നമ്പര്‍, ഏജന്‍സിയുടെ പേര്, പരാതിക്കാരുടെ ഫോണ്‍ നമ്പര്‍, ബുക്കിംഗ് വിവരങ്ങള്‍ എന്നിവ പരാതിയില്‍ ഉള്‍പ്പെടുത്തണം.
ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ യാതൊരു കാരണവശാലും ഗാര്‍ഹിക സബ്സിഡി പാചക വാതക സിലിണ്ടറുകള്‍ ഉപയോഗിക്കരുത് എന്നും, ആയത് കണ്ടെത്തിയാല്‍ സിലിണ്ടറുകള്‍ പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സപ്ലൈ ആഫീസ് അധികാരികള്‍ അറിയിച്ചു.



0 Comments