വിവിധ ഹിന്ദു സമുദായ സംഘടനകളുടെയും ക്ഷേത്ര കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കുടയത്തൂര്‍ സരസ്വതി സ്‌കൂള്‍ മൈതാനിയില്‍ ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിച്ചു. വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെയും പ്രമുഖരുടെ സാന്നിധ്യത്തോടെയുമാണ് സമ്മേളനം നടന്നത്. ശബരി ബാലികാ സദനം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഭജനോടെ പരിപാടികള്‍ക്ക് തുടക്കമായി. വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ സ്വാമി ഗരുഡ ധ്വജാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം അധ്യക്ഷന്‍ എന്‍.വി ബാലചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് സംസ്ഥാന ധര്‍മ്മ ജാഗരണ്‍ സംയോജക് എം.ആര്‍. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സിന്ധു രാജീവ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഷാജികുമാര്‍ കാവുവിളയില്‍, സംയോജകന്‍ എം.ടി. രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി. പുറപ്പുഴ കാര്‍ത്തികേയ ഭജന്‍സ് അവതരിപ്പിച്ച ഭജന, കുണിഞ്ഞി നാട്യ കലാക്ഷേത്ര സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ കൈകൊട്ടിക്കളി, കുടയത്തൂര്‍ പഞ്ചായത്തിലെ വിവിധ ക്ഷേത്രങ്ങളിലെ മാതൃസമിതികളുടെ നേതൃത്വത്തില്‍ നടന്ന മെഗാ തിരുവാതിര എന്നിവയും അരങ്ങേറി



0 Comments