ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ നിലപാട് തിരുത്തി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർ​ഡ്.



ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ നിലപാട് തിരുത്തി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർ​ഡ്. 

യു​വ​തീ​പ്ര​വേ​ശ​ന വി​ധി​യെ എ​തി​ർ​ക്കാ​നും ആ​ചാ​രാ​നു​ഷ്‌​ഠാ​ന​ങ്ങ​ളും പാ​ര​മ്പ​ര്യ​വും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന നി​ല​പാ​ട് സു​പ്രീംകോ​ട​തി​യി​ൽ സ്വീ​ക​രി​ക്കാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു.
യു​വ​തി പ്ര​വേ​ശ​ന വി​ധി പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല എ​ന്നാ​യി​രു​ന്നു 2020ൽ ​സു​പ്രീം​കോ​ട​തി ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മ്പോ​ൾ ദേ​വ​സ്വം ബോ​ർ​ഡ് നി​ല​പാ​ട്. അ​തി​നെ സാ​ധൂ​ക​രി​ക്കു​ന്ന വാ​ദ​ങ്ങ​ളും നി​ര​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​തി​ൽ​നി​ന്ന് മ​ല​ക്കം​മ​റി​യു​ന്ന നി​ല​പാ​ടാ​ണ് ഇ​പ്പോ​ൾ സ്വീ​ക​രി​ക്കു​ന്ന​ത്.


മാ​ർ​ച്ച് 15ന​കം ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളോ​ടെ​ല്ലാം വി​ഷ​യ​ത്തി​ലു​ള്ള നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദേ​വ​സ്വം​ബോ​ർ​ഡ് യോ​ഗം​ചേ​ർ​ന്ന​ത്. വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ൽ മ​തി​യെ​ന്ന് തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ദേ​വ​സ്വം​ബോ​ർ​ഡ് യോ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണ് ബോ​ര്‍​ഡ്. ദേ​വ​സ്വം ബോ​ര്‍​ഡ‍് ഒ​രി​ക്ക​ലും യു​വ​തി പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ചി​ട്ടി​ല്ല. വ്യ​ക്തി​ക​ള്‍ അ​നു​കൂ​ലി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്നും 2020ലേ​ത് അ​ഭി​ഭാ​ഷ​ക​ന്‍റെ നി​ല​പാ​ട​ണെ​ന്നും ദേ​വ​സ്വം​ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു
.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments