പാലാ മഹാത്മാഗാന്ധി ഗവ. ഹയർ സെക്കന്ററി സ്കൂളിന് ജോസ് കെ മാണി എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ വാനിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം. പി. നിർവഹിച്ചു..


പാലാ  മഹാത്മാഗാന്ധി ഗവ. ഹയർ സെക്കന്ററി സ്കൂളിന് ജോസ്  കെ മാണി എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും  ലഭിച്ച സ്കൂൾ വാനിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം. പി. നിർവഹിച്ചു. 

പി. ടി. എ. പ്രസിഡന്റ്‌ രാജേഷ് ബി അധ്യക്ഷത വഹിച്ച യോഗത്തിൽ  ബഹു. മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാന്റിങ്  കമ്മിറ്റി ചെയർമാൻ ജിജി ബൈജു, വാർഡ് കൗൺസിലർ ബിജി ജോജോ, കൗൺസിലർ  സനൽ രാഘവൻ, ഡി. ഇ. ഒ. സത്യപാലൻ സർ, മുൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, എസ്. എം. സി. ചെയർമാൻ ശിവദാസ് ജി , സീനിയർ അധ്യാപകൻ സുനിൽ  കെ. റ്റി.,എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രെസ് ശ്രീകല പി  സ്വാഗതം  ആശംസിച്ചു. ലിറ്റി ജോസഫ്  കൃതജ്ഞ പറഞ്ഞു. പാലാ മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥരും കൗൺസിലർമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments