പാലായെ ഇന്ത്യയുടെ വിദ്യാഭ്യാസം ഹബ്ബായി മാറ്റും: ഷോൺ ജോർജ്.
കേരളത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള പാലായെ രാജ്യത്തെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ ഹബ്ബായി മാറ്റുമെന്ന് എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്. മുത്തോലി ബ്രില്യൻ്റ് സ്റ്റഡീസ് സെൻ്ററിലെ നാനൂറ് വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു ഷോൺ ജോർജ്. കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ സ്ഥാനാർത്ഥി വിദ്യാഭ്യാസ രംഗത്ത് പാലായുടെ സാധ്യതകളും ഭാവിയും സംബന്ധിച്ച തൻ്റെ കാഴച്ചപാടുകളും പദ്ധതികളും വിശദീകരിച്ചു.
താൻ വിജയിച്ചാൽ പാലായെ ഇന്ത്യയുടെ തന്നെ വിദ്യാഭ്യാസ ഹബ്ബായി മാറ്റുമെന്ന് ഷോൺ പറഞ്ഞു. ലോകോത്തര ഐ ടി കമ്പനികളെ പാലായിൽ എത്തിക്കും, കേന്ദ്ര സർക്കാരിൻ്റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാലായിൽ വരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് പ്രതികയുടെ സൂക്ഷ്മ പരിശോധന ദിവസമായിരുന്ന ഇന്നലെ രാവിലെ ഷോൺ പാലായിലെ തൻ്റെ വീട്ടിന് സമീപം വീടുകൾ കയറി വോട്ട് അഭ്യർത്ഥിച്ചു. സ്ത്രീകളും മുതിർന്നവരും അടക്കം പാർട്ടി പ്രവർത്തകരുടെ വലിയ നിരയും സ്ഥാനാർത്ഥിക്ക് ഒപ്പം ഉണ്ടായിരുന്നു.
തുടർന്ന് നാമനിർദ്ദേശ പത്രികയുടെ സൂക്ഷമ പരിശോധനക്കായി കളക്ട്രേറ്റിൽ എത്തിയ ഷോൺ തുടർന്ന് മാധ്യമങ്ങൾക്ക് അഭിമുഖം നൽകി. തുടർന്ന് മുത്തോലി, മേവട, കൊഴുവനാൽ ഭാഗങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു.
പാർട്ടി ബൂത്ത് കമ്മറ്റികളിലും തിരഞ്ഞെടുപ്പ് വിശകലന യോഗങ്ങളിലും പങ്കെടുക്കുകയും ഏതാനും മരണ വീട്ടുകളിൽ സന്ദർശനം നടത്തുകയും ചെയ്തു.




0 Comments