പാലാ സെന്റ് ജോസഫ്‌സ് എൻജിനീയറിങ് കോളേജിൽ ഫ്ലൂയിഡ് പവർ ട്രെയിനിങ് കിറ്റുകൾ ഉദ്ഘാടനം ചെയ്തു
സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം മെച്ചപ്പെടുത്തുന്നതിനായി പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിൽ അത്യാധുനിക ഫ്ലൂയിഡ് പവർ ട്രെയിനിങ് കിറ്റുകൾ സ്ഥാപിച്ചു. മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ പുതുതായി സജ്ജീകരിച്ച 'എഫ്.എം.സി ഹൈഡ്രോളിക് ട്രെയിനിങ് കിറ്റ്', 'എഫ്.സി.ഒ ഹൈഡ്രോളിക് ട്രെയിനിങ് കിറ്റ്' എന്നിവയുടെ ആശീർവാദ കർമ്മവും ഉദ്ഘാടനവും മോൺ ഡോ ജോസഫ് തടത്തിൽ നിർവഹിച്ചു.
കോയമ്പത്തൂരിലെ ആർഗോ-ഹൈറ്റോസ് (ARGO-HYTOS Pvt. Ltd.) കമ്പനിയാണ് 13.42 ലക്ഷം രൂപ വിലമതിക്കുന്ന ഈ ഉപകരണങ്ങൾ കോളേജിനു നൽകിയത്. കോളേജിലെ ഫ്ലൂയിഡ് പവർ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (FPSI) സ്റ്റുഡന്റ് ചാപ്റ്റർ വഴിയാണ് ഇതു സാധ്യമായത്. വ്യവസായ ലോകത്തെ നൂതന സാങ്കേതികവിദ്യകൾ നേരിട്ട് മനസ്സിലാക്കാൻ ഈ ലാബ് സൗകര്യം വിദ്യാർത്ഥികളെ സഹായിക്കും.
പ്രായോഗിക പഠനത്തിന്ഏറെ മുൻഗണന നൽകുന്ന ഇത്തരം പദ്ധതികൾ വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കുമെന്ന് കോളേജ് ചെയർമാൻ മോൺ ഡോ ജോസഫ് തടത്തിൽ ഉദ്ഘാടനവേളയിൽ പ്രസ്താവിച്ചു. ഇലക്ട്രോണിക്സ് ലാബ് ബ്ലോക്കിൽ വച്ച് നടന്ന ചടങ്ങിൽ കോളേജ് ഡയറക്ടർ റവ പ്രൊഫ ഡോ ജയിംസ് ജോൺ മംഗലത്ത്, പ്രിൻസിപ്പൽ പ്രൊഫ. ഡോ. വി. പി. ദേവസ്യ, വൈസ്-പ്രിൻസിപ്പൽ റവ. ഡോ. ജോസഫ് പുരയിടത്തിൽ, ബർസാർ റവ. ഡോ. ജോർജ് കാരാംവേലിൽ, ക്യാംപസ് കോർഡിനേറ്റർ റവ. ഫാ. ജോൺ മറ്റമുണ്ടയിൽ, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. ബിനോയ് ബേബി, FPSI കോർഡിനേറ്റർ രാജീവ് കൃഷ്ണൻ, വിവിധ വകുപ്പു മേധാവികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.



0 Comments