പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: പ്രതിക്ക് 74 വർഷം കഠിന തടവും ജീവപര്യന്തവും, പിഴയും.


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: പ്രതിക്ക് 74 വർഷം കഠിന തടവും ജീവപര്യന്തവും, പിഴയും.

പ്രായപൂർത്തിയാകാത്ത അതിജീവിതയെ ഭീഷണിപ്പെടുത്തി ആവർത്തിച്ച് ലൈംഗിക അതിക്രമണം നടത്തിയ കേസിൽ പ്രതിക്ക്  ശിക്ഷ വിധിച്ചു. ടിവിപുരം വില്ലേജിലെ പള്ളിപ്പുറത്തുശ്ശേരി കരയിൽ കൈമുറിയിൽ വീട്ടിൽ  സുദർശനൻ (59) ന് 74 വർഷം കഠിന തടവും ജീവപര്യന്തവും കൂടാതെ 3,60,000 രൂപ പിഴയും  കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജി  റോഷ്നി H. വിധിച്ചു.


പോക്സോ നിയമവും ഐപിസിയും എസ്.സി/എസ്.ടി നിയമങ്ങളും ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
2023-ൽ വൈക്കം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണിത്. തലയോലപ്പറമ്പ് എസ്.എച്ച്.ഒ ബിജു കെ.ആർ പ്രതിയെ അറസ്റ്റ് ചെയ്ത് പ്രാഥമിക അന്വേഷണം നടത്തി. തുടർന്ന് വൈക്കം എ.എസ്.പി നകുൽ ആർ ദേശ്മുഖ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 26 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തു. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പോൾ കെ. എബ്രഹാം ഹാജരായി.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments