ചക്കാമ്പുഴ ഗവൺമെൻ്റ് യുപി സ്കൂളിൽ ശതാബ്ദി ആഘോഷതിരി തെളിഞ്ഞു
പ്രദേശത്തെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നായ ചക്കാമ്പുഴ ഗവൺമെൻറ് യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് തിരി തെളിഞ്ഞു.ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ശാന്താറാം നിർവഹിച്ചു. വാർഡ് മെമ്പർ ആൻ മരിയ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിറ്റി രാജൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജീനസ് നാഥ്,കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ബേബി ഉഴുത്തുവാൽ , വാർഡ് മെബർ സൗമ്യ സേവ്യർ,രാമപുരം ഏ ഇ ഒ ജോളിമോൾ ഐസക്,രാമപുരം ബിപിസി ജോഷി കുര്യൻ,എസ്ബിഐ ചക്കാമ്പുഴ ബ്രാഞ്ച് മാനേജർ ലക്ഷ്മി ആർ നായർ,കരൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരയ എൻ സുരേഷ്,വത്സമ്മ തങ്കച്ചൻ,പുതിയ പ്രസിഡൻ്റ് ബിജു എം ജി ,പൂർവ വിദ്യാർത്ഥി പ്രതിനിധികളായ മാധവ കൈമൾ പി പി,ഗിരീഷ് കൃഷ്ണൻ,സ്കൂൾ ഹെഡ്മിസ്ട്രസ് ജിൻസി എബ്രഹാം സീനിയർ അസിസ്റ്റൻ്റ് അനുപമ ആർ സീനിയർ ടീച്ചർ ബിന്ദു എം ആർ തുടങ്ങിയവർ സംസാരിച്ചു ചടങ്ങിൽ സ്കൂളിൻ്റെ ആരംഭത്തിനായി വിലപ്പെട്ട സംഭാവനകൾ നൽകിയവരുടെ കുടുംബാംഗങ്ങളെ ആദരിച്ചു.




0 Comments