കരൂർ കേന്ദ്രീകരിച്ച് കാർഷിക മേഖലയും സംരംഭക മേഖലയെയും കൂട്ടിയിണക്കി പ്രസ്ഥാനങ്ങൾ പടുത്തുയർത്തും: മാണി സി കാപ്പൻ





കരൂർ കേന്ദ്രീകരിച്ച് കാർഷിക മേഖലയും സംരംഭക മേഖലയെയും കൂട്ടിയിണക്കി പ്രസ്ഥാനങ്ങൾ പടുത്തുയർത്തും: മാണി സി കാപ്പൻ  

പാലാ നിയോജകമണ്ഡലത്തിലെ കരൂർ പഞ്ചായത്ത്  കേന്ദ്രമാക്കി കാർഷിക മേഖലയെയും സംരംഭക മേഖലയെയും കൂട്ടിയിണക്കുന്ന പ്രസ്ഥാനങ്ങൾ പടുത്തുയർത്തുന്നതിന് വരാനിരിക്കുന്ന യുഡിഎഫ് സർക്കാർ പരിഗണന നൽകുമെന്ന് മാണി സി കാപ്പൻ എംഎൽഎ.  കരൂരിന്റെ മനസ്സ് യുഡിഎഫിനൊപ്പം ആണ് എന്ന് തെളിയിക്കുന്ന ജനവിധിയാകും ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നതെന്നും കാപ്പൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 


ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും സ്വത്തിനും ഭീഷണിയായ പാറമട പ്രശ്നത്തിൽ പരിഹാരം കാണുന്നതിനും  യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ  കാര്യക്ഷമമായ ഇടപെടൽ നടത്തുമെന്നും എംഎൽഎ ഉറപ്പ് നൽകി.  കരൂർ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കാപ്പൻ.



എക്സ് എം പി ജോയ് എബ്രഹാം ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ യുഡിഎഫ് മണ്ഡലം ചെയർമാൻ പയസ് മാണി അധ്യക്ഷത വഹിച്ചു.  നേതാക്കളായ സതീശ് ചൊള്ളാനി, ജോർജ് പുളിങ്കാട്, എൻ സുരേഷ്, സി.ടി രാജൻ, മൈക്കിൾ പുല്ലുമാക്കൽ,  ജോബി കുറ്റിക്കാടൻ,  സന്തോഷ് കുര്യത്ത്, ഷൈലജ രവീന്ദ്രൻ,  അലൻ കക്കാട്ടിൽ, സജീവ് സി ആർ, ലളിതാംബിക, ഷൈനി ഷൈൻ, ബിജിമോൾ, ജെസ്സി ബെന്നി, ജോസ് മാത്യു, റോയി നാടുകാണി, തോമസ് കാപ്പൻ എന്നിവർ സംസാരിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments