പാലാ സെന്റ് തോമസ് കോളേജും പുഷ്പഗിരി മെഡിക്കൽ കോളേജും ധാരണാപത്രത്തിൽ ഒപ്പുവെച്ചു



പാലാ സെന്റ് തോമസ് കോളേജും പുഷ്പഗിരി മെഡിക്കൽ കോളേജും ധാരണാപത്രത്തിൽ ഒപ്പുവെച്ചു

 സെന്റ് തോമസ് ഓട്ടോണമസ് കോളേജും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് സെന്ററും തമ്മിൽ സഹകരണ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജയിംസും പുഷ്പഗിരി മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് സെന്റർ ഡയറക്ടർ റവ. ഡോ. മാത്യു മഴവെഞ്ചേരിലും തമ്മിലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. സെന്റ് തോമസ് കോളേജിലെ ബയോസ്റ്റാറ്റിസ്റ്റിക്സ് വിഭാഗം വിദ്യാർത്ഥികൾക്ക് ഡാറ്റാ അനലിസിസിൽ രണ്ട് മാസം ദൈർഘ്യമുള്ള പരിശീലനം നൽകുന്നതാണ് ധാരണയുടെ പ്രധാന ലക്ഷ്യം. 


ചടങ്ങിൽ സെന്റ് തോമസ് കോളേജിന്റെ വൈസ് പ്രിൻസിപ്പൽ റവ.ഡോ. സാൽവിൻ തോമസ് കാപ്പിലിപറമ്പില്‍ ബയോസ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി മീനു ടോം, അസിസ്റ്റന്റ് പ്രൊഫ. അനീന എം. എസ്., മൈക്രോബയോളജി വിഭാഗം മേധാവി ശ്രീ. നോബി മാത്യു, ഫുഡ് ടെക്നോളജി വിഭാഗം മേധാവി മിനു അബ്രഹാം എന്നിവരും സന്നിഹിതരായിരുന്നു. പുഷ്പഗിരി മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് സെന്ററിന്റെ അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ഡോ. വിക്രം ഗൗഡ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. രാജേഷ് ഐസക് എന്നിവരും വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും ചടങ്ങിൽ പങ്കെടുത്തു. 


ധാരണാപത്ര ഒപ്പുവെക്കലിനോടനുബന്ധിച്ച് പുഷ്പഗിരി മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് സെന്ററിലെ ഗവേഷണ സംഘത്തോടൊപ്പം ആശയവിനിമയവും നടന്നു. അക്കാദമിക് സഹകരണത്തിന് പുറമെ ഗവേഷണ മേഖലയിൽ സംയുക്ത പ്രവർത്തനങ്ങൾക്ക് ഇത് വഴിയൊരുക്കും. വിദ്യാർത്ഥികളുടെ പ്രായോഗിക പരിജ്ഞാനവും ഗവേഷണ കഴിവുകളും വർധിപ്പിക്കുന്നതിൽ ഈ സഹകരണം ഗുണകരമാകുമെന്ന് ഇരുകൂട്ടരും അറിയിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments