പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ പതിനഞ്ച് വയസുകാരൻ മുങ്ങി മരിച്ചു



മുവാറ്റുപുഴ വളയൻചിറങ്ങരയിലെ കനാലിൽ കുളിക്കാനിറങ്ങിയ പതിനഞ്ച് വയസുകാരൻ മുങ്ങി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി കണ്ടന്തറ മഞ്ചേരിമുക്ക് കോസർണ വീട്ടിൽ റിനാസ് ആണ് മരിച്ചത്.  വളയൻചിറങ്ങര ഐടിസിക്ക് പിന്നിലുള്ള പെരിയാർവാലി കനാലിലാണ് വിദ്യാർത്ഥി മുങ്ങി മരിച്ചത്. 

ഇന്നലെ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സുഹൃത്തുക്കളോടൊപ്പം റിനാസ് കനാലിൽ കുളിക്കാൻ പോയതായിരുന്നു. പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു റിനാസ് .










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments