വയനാട് ടൗൺഷിപ്പ് ഉദ്ഘാടനത്തിനിടെ വികാരനിർഭര രംഗങ്ങൾ.... മന്ത്രി കെ രാജനെ കെ രാജനെ കെട്ടിപ്പിടിച്ച് ദുരന്തബാധിതർ


 ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിൻറെ ഉദ്ഘാടന ശേഷം മന്ത്രി കെ രാജനെ കെട്ടിപ്പിടിച്ച് ദുരന്തബാധിതർ. ജനങ്ങൾക്ക് നടുവിലേക്കിറങ്ങിയ മന്ത്രിയെ ഒരുപാട് പേ‍‌ർ കെട്ടിപ്പുണ‌ർന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ മന്ത്രി തന്നെ തന്റെ സാമൂഹ്യ മാധ്യമ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.  


 അതേ സമയം, സർക്കാരിൻറെ വയനാട് ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിൽ എംഎൽഎ ടി സിദ്ദിഖിനെ കൂക്കിവിളിച്ച് ഒരു വിഭാഗം. സ്വാഗത പ്രസംഗികനായ ചീഫ് സെക്രട്ടറി സിദ്ദിഖിൻ്റെ പേര് പറഞ്ഞപ്പോഴായിരുന്നു കൂക്കിവിളി.  


 ടൗൺഷിപ്പ് നിർമ്മാണത്തിന് സർക്കാരിന് സഹായം നൽകരുതെന്ന് ചിലർ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ സൂചിപ്പിച്ചപ്പോൾ സദസിൽ നിന്ന് കയ്യടികളുമുണ്ടായി. തുടർന്ന് ടി സിദ്ദിഖ് പ്രസംഗിച്ചപ്പോഴും കൂക്കിവിളിയുണ്ടായി.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments