ക്രിക്കറ്റ് വേൾഡ് കപ്പിൻ്റെ വിജയപ്പെരുമയിൽ പാലാ സെൻ്റ് തോമസ് കോളേജ് ക്രിക്കറ്റ് അക്കാദമി


ക്രിക്കറ്റ് വേൾഡ് കപ്പിൻ്റെ വിജയപ്പെരുമയിൽ 
പാലാ സെൻ്റ് തോമസ് കോളേജ് ക്രിക്കറ്റ് അക്കാദമി

സിംബാബ് വേയിൽ വച്ചു നടന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീം അംഗങ്ങൾ ആരോൺ ജോർജും മുഹമ്മദ് ഇനാനും  പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ ക്രിക്കറ്റ് അക്കാദമിയിലെത്തി. തൃശൂർ സ്വദേശിയായ മുഹമ്മദ് ഇനാൻ്റെ പരിശീലകൻ സെൻ്റ് തോമസ് കോളേജിലെ ക്രിക്കറ്റ് അക്കാദമിയുടെ മുഖ്യ കോച്ചായ ദിനേശ് ഗോപാലകൃഷ്ണനാണ്. 


കോട്ടയം സ്വദേശിയായ ആരോൺ ജോർജ് ഹൈദരബാദിലാണ് സ്ഥിരതാമസം. വേൾഡ് കപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിൽ അംഗങ്ങളായ ഈ രണ്ടു മലയാളികൾക്ക് പരിശീലനം നല്കുന്നതിലൂടെ പാലാ സെൻ്റ് തോമസ് കോളേജ്  കായിക രംഗത്ത് വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ്. അവധിക്കാല പരിശീലനത്തിനായി എത്തിയ കായിക താരങ്ങൾക്ക് ആവേശോജ്ജ്വ ലമായ സ്വീകരണം നല്കി.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments