പാലാ രൂപതയിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് താങ്ങും തണലുമായിരുന്ന ഫാ. സെബാസ്റ്റിയന്‍
ആലപ്പാട്ടുകുന്നേല്‍ ഓര്‍മ്മയായി. കിഴതടിയൂര്‍ സെന്റ് ജോസഫ് പള്ളിയിലെ കുര്‍ബാന മധ്യേ തലകറങ്ങി വീണതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി ആശുപത്രിയിലായിരുന്നു.
പൊതു വിദ്യാലയങ്ങളുടെ സംരക്ഷകനായിരുന്നു അദ്ദേഹം. മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂളിന്റെ മാനേജര്‍ സ്ഥാനം ഏറ്റെടുത്തപ്പോള്‍ ഒന്നാം ക്ലാസില്‍ 3 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് പുതിയ ദിശാബോധം നല്‍കാന്‍ ക്രാന്തദര്‍ശിയായ അദ്ദേഹത്തിന് കഴിഞ്ഞു.

പാഠപുസ്തകങ്ങളെ ദൃശ്യവത്ക്കരിക്കരിച്ച് ആനിമേഷന്‍ വീഡിയോകള്‍ പുറത്തിറക്കി. സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങളെ ശാക്തീകരിക്കുന്നതിനു മുന്‍പേ ഇന്‍ട്രാക്ഷന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സൃഷ്ടിച്ചു. സ്‌കൂളിനോട് അനുബന്ധിച്ച് കെ.ജി വിഭാഗം ആരംഭിച്ചു. വാഹന സൗകര്യവും ഏര്‍പ്പെടുത്തി. ഇപ്പോള്‍ മരങ്ങാട്ടുപിള്ളി സ്‌കൂളില്‍ 1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ 700 ഓളം കുട്ടികള്‍ പഠിക്കുന്നു.
ഇലഞ്ഞി സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ ഇന്നത്തെ നിലയില്‍ എത്തിച്ചതും അദ്ദേഹത്തിന്റെ ശ്രമ ഫലമാണ്.
ഇലഞ്ഞി സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ ഇന്നത്തെ നിലയില്‍ എത്തിച്ചതും അദ്ദേഹത്തിന്റെ ശ്രമ ഫലമാണ്.
അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനും പ്രിന്‍സിപ്പലും ആയിരുന്നു. നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രിഡിറ്റേഷന്‍ കൗണ്‍സിലില്‍ നിന്ന് കോളേജിന് എ ഗ്രേഡ് ലഭിച്ചത് ആലപ്പാട്ടുകുന്നേല്‍ അച്ചന്റെ കാലഘട്ടത്തില്‍ ആയിരുന്നു.
മേലുകാവ്, മരങ്ങാട്ടുപിള്ളി, പാലാ ളാലം, ഇലഞ്ഞി എന്നീ ഇടവകകളില്‍ വികാരിയായിരുന്നു. ഇപ്പോള്‍ പാലാ കിഴതടിയൂര്‍ സെന്റ് ജോസഫ് പള്ളിയില്‍ പാസ്റ്റര്‍ അസിസ്റ്റന്റായി സേവനം ചെയ്തുവരികയായിരുന്നു.
സംസ്‌കാരം നാളെ (19.03.26) ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്ലാശനാല്‍ സെന്റ് ആന്റണീസ് പള്ളിയില്‍ നടക്കും.
സംസ്‌കാരം നാളെ (19.03.26) ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്ലാശനാല്‍ സെന്റ് ആന്റണീസ് പള്ളിയില്‍ നടക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

0 Comments