സി.വൈ.എം.എല്‍. പാനവായന 75-ാം വര്‍ഷത്തിലേയ്ക്ക്
കാത്തലിക് യംഗ്‌മെന്റ്‌സ് ലീഗ് (സി.വൈ.എം.എല്‍.)ന്റെ ആഭിമുഖ്യത്തില്‍ ദുഃഖവെള്ളിയാഴ്ച നടന്നുവന്നിരുന്ന പാനവായന എഴുപത്തിയഞ്ചാം വര്‍ഷത്തിലേയ്ക്ക്. കൈപ്പന്‍പ്ലാക്കലച്ചന്റെ നേതൃത്വത്തില്‍ പാലായില്‍ നടന്നുവന്നിരുന്ന കുരിശിന്റെ വഴിയുടെ പ്രധാന സംഘാടകരായിരുന്ന സി.വൈ.എം.എല്‍.ന്റെ നേതൃത്വത്തില്‍ ആണ് പാനവായന പാലാ കുരിശുപള്ളിയോട് ചേര്‍ന്നുള്ള സി.വൈ.എം.എല്‍. ഓഫീസില്‍ ടൗണ്‍ ചുറ്റിയുള്ള സ്ലീവാപാതയ്ക്കു ശേഷം ഏഴുമണിയോടെ പാനവായന ആരംഭിക്കും. നോയമ്പ് എടുത്ത് ഭക്തിപൂര്‍വ്വം ആലപിക്കുന്ന പാനവായനയിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി പ്രസിഡന്റ് സതീഷ് കെ. മണര്‍കാട്ട്, സെക്രട്ടറി റെജി പുളിക്കന്‍ എന്നിവര്‍ അറിയിച്ചു.




0 Comments