നാരായണ ഗുരു കുലം അധ്യക്ഷൻ പത്മശ്രീ മുനി നാരായണപ്രസാദ് സമാധിയായി



ഈ പ്രഭാതം മലയാളികളുടെ കൈളിൽ നിന്ന് ശ്രീ നാരായണ ഗുരുവിൻ്റെ ശിഷ്യപരമ്പരയിലെ നിലവിലെ ഗുരു പദമലങ്കരിച്ച ഗുരു മുനിനാരായണപ്രസാദ് തൃപ്പാദങ്ങളെ തിരികെ വിളിച്ചുകൊണ്ടാണ് കടന്നുപോകുന്നത്.

ശ്രീ നാരായണ ഗുരുദേവൻ മാനവരാശിക്ക് നല്കിയ മഹത്തായ ദർശനത്തിൻ്റെ ശക്തനായ വക്താവായി നിലകൊള്ളുകയായിരുന്നു സ്വാമികൾ. വാർദ്ധക്യ സഹജമായ രോഗപീഠകൾ അലട്ടിയിരുന്നപ്പോഴും ലോകമാകെ പരന്നു കിടക്കുന്ന ഗുരുകുലത്തിൻ്റെ ശക്തിയും ചൈതന്യവുമായി യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നിരന്തരം നേതൃത്വം നൽകി വരുകയായിരുന്നു. 



ഭാരതത്തിൻ്റെ ആത്മീയ ജ്ഞാനപാരമ്പര്യത്തിന് യഥാർത്ഥമായ ഒരു പിന്തുടർച്ചക്കാരനായിരുന്നു ഗുരു തൃപ്പാദങ്ങൾ.
തൻ്റെ മുഖത്തു നിന്നും പ്രസരിക്കുന്ന പുഞ്ചിരിയിലൂടെ അനുയായികളിൽ ആശ്വാസത്തിൻ്റെയും സ്നേഹത്തിൻ്റെ സാന്നിദ്ധ്യമായി മാറാൻ ഗുരുകൃപ്പാദങ്ങൾക്ക് കഴിഞ്ഞിരുന്നു. ആർക്കും മറക്കാൻ കഴിയാത്ത ആ സാന്നിദ്ധ്യം ഗുരുകുലത്തിൽ ഇല്ലാതാകുന്നല്ലോ എന്നറിയുമ്പോഴുള്ള വേദന പറഞ്ഞറിയിക്കാൻ കഴിയില്ല. വ്യക്തിപരമായി അനവധി ഓർമ്മകൾ ഗുരു തൃപ്പാദങ്ങളുമായി ബന്ധപ്പെട്ട് ഏവർക്കും സൂക്ഷിക്കാൻ കാണും. എനിക്കും.


ശ്രീ നാരായണ ദർശനധാരയിൽ നിരന്തരമായ കലർന്നുകൊണ്ടിരിക്കുന്ന മാലിന്യങ്ങളെ ഗുരുതപ്പാദങ്ങൾ പ്രതിരോധിക്കുന്നതിൽ കാട്ടിയിട്ടുള്ള കാർക്കശ്യം ആർക്കും മറക്കാൻ കഴിയില്ല.
അറിവിൻ്റെ മേഖലയിൽ ഒരു മഹാ ഗിരിശൃംഗമായി വിരാജിജുകയായിരുന്ന ഗുരുതൃപ്പാദങ്ങൾ. ഗുരുകുലത്തിൻ്റെ നഷ്ടം ഒരു ജനതയുടെ തീരാനഷ്ടമായി മാറുകയാണ് ഇപ്പോൾ .
നിത്യനായ ആത്മാവ് അനിത്യമായ ശരീരത്തെ വിട്ട് മഹാപരിനിർവാണത്തിൽ പ്രവേശിക്കുന്ന ഈ നിമിഷം പ്രാർത്ഥനാനിരതരായി നിലകൊള്ളാൻ മാത്രമാണ് നമുക്ക് കഴിയുക. 

ഗുരുകുലത്തിൻ്റെ ഗുരുപാരമ്പര്യം അവിരാമമായിതുടരേണ്ടതുണ്ട്. വർക്കല ഗുരുകുലം മാത്രമാണ് ഗുരുപാരമ്പര്യത്തിൻ്റെ വിശുദ്ധി സൂക്ഷിക്കുന്ന ആത്മീയ സന്നിധി . ഗുരുകുലത്തിൻ്റെ ഈ സന്നിഗ്ദ്ധവേളയിൽ ഗുരുപരമ്പരകളുടെ അനുഗ്രഹവും ആശീർവ്വാദവുമുണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാം.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments