വേണ്ടത്ര സുരക്ഷ ഒരുക്കാൻ വേണ്ട സൗകര്യം പാലായിൽ ഇല്ലാത്തതിനാലാണ് പ്രധാനമന്ത്രിയുടെ പാലാ സന്ദർശനം റദ്ദാക്കിയതെന്ന് ബിജെപി സംസ്ഥാന വ്യക്താവ് അഡ്വ: എസ് ജയസൂര്യൻ പറഞ്ഞു. .....ഇത് സംബന്ധിച്ച അറിയിപ്പ് നൽകാൻ ബിജെപി പാലാ മണ്ഡലം നേതൃത്വം വിളിച്ച് ചേർത്ത പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അകഴിഞ്ഞ ദിവസങ്ങളിൽ എസ്പിജി യുടെ പ്രത്യേക സംഘം പാലായിൽ എത്തി പരിശോധന നടത്തിയെങ്കിലും സുരക്ഷാ അനുമതി ലഭിക്കാത്തതിനാൽ സന്ദർശനം വേണ്ടന്ന് വയ്ക്കണ്ട സ്ഥിതി ഉണ്ടായത്. 

പ്രധാനമന്ത്രിക്കും ഓഫീസ് ജീവനക്കാർക്കും എസ്പിജി സംഘത്തിനും മറ്റ് സുരക്ഷാ ജീവനക്കാർക്കും പാലായിൽ എത്തുന്നതിനായി മൂന്ന് ഹെലികോപ്ടറുകൾ ഇറങ്ങാൻ വേണ്ട സൗകര്യം സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ ഉണ്ടങ്കിലും ചുരുങ്ങിയത് മുപ്പതിനായിരം ആളുകളെയെങ്കിലും പങ്കെടുപ്പിച്ചുള്ള പൊതു സമ്മേളനമോ റോഡ് ഷോയോ സുരക്ഷിതമായി നടത്താൻ വേണ്ട രീതിയിലുള്ള മൈതാനമോ വഴിയോ പാലായിൽ ഇല്ലന്നാണ് പരിശോധനക്ക് ശേഷം എസ്പിജി സംഘം റിപ്പോർട്ട് നൽകിയത്. 

പാലായെ കഴിഞ്ഞ അമ്പത് വർഷത്തിൽ അധികമായി വികസിപ്പിച്ചു എന്ന് അവകാശപ്പെടുന്നവർ എന്താണ് പാലായ്ക്ക് ചെയ്തത് എന്ന് പൊതു സമൂഹം തിരിച്ചിറിയണമെന്ന് അഡ്വ ജയസൂര്യൻ ആവശ്യപ്പെട്ടു. 

പ്രധാനമന്ത്രിക്ക് പകരം ധനമന്ത്രിയേയോ പ്രതിരോധ മന്ത്രിയേയോ എത്തിക്കാൻ ശ്രമിച്ചിരുന്നതായും എന്നാൽ അതിനും സുരക്ഷാ അനുമതി ലഭിച്ചില്ലന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ ബിജെപി സ്ഥാനാർത്ഥി നഗരസഭയിൽ ഉൾപ്പെടെ എല്ലാ പഞ്ചായത്തുകളിലും ലീഡ് നേടുന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പാലാ മണ്ഡലം പ്രസിഡൻ്റ് അഡ്വ: അനീഷ് ജി, ഭരണാങ്ങാനം മണ്ഡലം പ്രസിഡൻ്റ് ഷാനു വി എസ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments