കൊഴുവനാൽ സി.ഡി.എസ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച വിഷുചന്ത പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോസഫ് പൊയ്കയിൽ ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ശാലിനിമോൾ എൻ.എസ്. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോയി മറ്റം, സ്ഥിരം സമിതി അദ്ധ്യക്ഷരായുളള ഷാജി മാത്യു, ഷീനാ രാജേഷ്, ജോയി മാത്യു എന്നിവർ പ്രസംഗിച്ചു. വിഷരഹിത പച്ചക്കറികൾ, വീടുകളിൽ ഉണ്ടാക്കുന്ന അച്ചാറുകൾ, വിവിധയിനം പലഹാരങ്ങൾ, പായസം, കുടുംബശ്രീ ഉൽപന്നങ്ങൾ എന്നിവ വിഷു ചന്തയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാളെ വിഷു ചന്ത സമാപിപ്പിക്കുന്നതാണ്.




0 Comments