വൈ.എ.റ്റി.പി ക്യാമ്പ് ആരംഭിച്ചു



വൈ.എ.റ്റി.പി ക്യാമ്പ് ആരംഭിച്ചു 

പാലാ രൂപതയുടെ യുവജനപ്രസ്ഥാനമായ എസ്. എം വൈ. എം ന്റെ 2026 പ്രവർത്തന വർഷത്തെ നേതൃത്വ പരിശീലന ക്യാമ്പായ വൈ.എ.റ്റി.പി മുപ്പത്തി മൂന്നാമത് ബാച്ച് മെയ്‌ 1 ശനിയാഴ്ച അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചു.  വൈ.എ.റ്റി.പിയുടെ സ്ഥാപകനും കൊഴുവനാൽ ഫൊറോന വികാരിയുമായ റവ ഫാ ജോസ് നെല്ലിക്കതെരുവിൽ ഉദ്ഘാടനം ചെയ്യ്തു.


രൂപത പ്രസിഡന്റ്‌ മിജോ ജോയി കുന്നത്താനിയേൽ അധ്യക്ഷത വഹിച്ച യോഗത്തിന് രൂപത ജനറൽ സെക്രട്ടറി സോനാ മാത്യു സ്വാഗതം ആശംസിച്ചു. രൂപത ഡയറക്ടർ ഫാ.മാണി കൊഴുപ്പൻകുറ്റി ആമുഖപ്രഭാഷണം നടത്തുകയും വൈ. എ. റ്റി. പി കോഡിനേറ്റർ ജോസ് ചാൾസ് കാരയ്ക്കാട്ട് ആശംസയും അർപ്പിച്ചു സംസാരിച്ചു , രൂപത വൈസ് പ്രസിഡന്റ്‌ റെച്ചൽ മേരി ചാൾസ് നന്ദി അർപ്പിച്ച യോഗത്തിൽ മറ്റു രൂപത ഭാരവാഹികളും, പാലാ രൂപതയുടെ വിവിധ ഇടവകകളിൽ നിന്നായി യുവജനങ്ങളും പങ്കെടുത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments