കെഎസ്ആർടിസി ബസുകളിൽ ‘ജെൻഡർ ടിക്കറ്റിങ്’ രേഖപ്പെടുത്തി തുടങ്ങി

 

കെഎസ്ആർടിസി ബസുകളിൽ ‘ജെൻഡർ ടിക്കറ്റിങ്’ രേഖപ്പെടുത്തി തുടങ്ങി സ്ത്രീ, പുരുഷൻ അല്ലെങ്കിൽ ട്രാൻസ്ജെൻഡർ എന്ന് പ്രത്യേകം അടയാളപ്പെടുത്തിയാണ്  യാത്രക്കാരന് ടിക്കറ്റ് നൽകുന്നത്.   യു.ഡി.എഫ്. സർക്കാർ സംസ്ഥാനത്ത് ഭരണത്തിൽ എത്തിയാൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി. സ്ത്രീ-പുരുഷ യാത്രക്കാരുടെ കണക്കെടുക്കുന്നത്. ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകൾ വഴി ടിക്കറ്റ് നൽകുമ്പോൾ ചെയ്യേണ്ട ഈ മാറ്റങ്ങൾ ഇടിഎം സോഫ്റ്റ്‌വെയറിൽ വരുത്തിയിട്ടുണ്ട്. 


ടിക്കറ്റ് ലഭിക്കുബോൾ ഇത്ഉ ചിതമായി ഉൾപ്പെടുത്തുന്നുണ്ടെന്ന് യാത്രക്കാർ ഉറപ്പാക്കണമെന്നും കെഎസ്ആർടിസി ഐടി വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ നിശാന്ത് എസ് പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. എല്ലാ ഡിപ്പോകളിലും ഈ നിർദ്ദേശം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ യൂണിറ്റ് ഓഫീസർമാർക്ക് ആസ്ഥാനത്ത് നിന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. സൗജന്യ യാത്രാപദ്ധതി നിലവിൽവരുമ്പോൾ എത്രരൂപയുടെ ബാധ്യത ഉണ്ടാകുമെന്ന് കണക്കാക്കാൻ കൂടിയാണ് പരിഷ്‌ക്കാരം. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments