കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ പാലാ നഗരസഭാ പ്രദേശത്തെ സ്വകാര്യ ഭൂമിയില്‍ പൊതുജനങ്ങള്‍ക്കോ, സമീപവാസികള്‍ക്കോ അവരുടെ ജീവനും സ്വത്തിനും അപകടഭീഷണിയായി സ്ഥിതി ചെയ്യുന്ന വൃക്ഷങ്ങളോ, വൃക്ഷശിഖരങ്ങളോ ഉണ്ടെങ്കില്‍ ആയത് ഭൂവുടമങ്ങള്‍ തന്നെ മുറിച്ചു മാറ്റി അപകടസാധ്യത ഒഴിവാക്കണമെന്ന് നഗരസഭാ സെക്രട്ടറി ആകാശ് എം.എസ്. അറിയിച്ചു.
ഏതെങ്കിലും സാഹചര്യത്തില്‍ സ്വകാര്യ ഭൂമിയില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍ മൂലം അപകടമുണ്ടായാല്‍ എല്ലാ കഷ്ട നഷ്ടങ്ങള്‍ക്കും ഭൂവുടമ മാത്രമായിരിക്കും ഉത്തരവാദികള്‍ എന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.


0 Comments