കാറിൽ സഞ്ചരിക്കവേ യുവവൈദികൻ കുഴഞ്ഞുവീണു മരിച്ചു.



കാറിൽ സഞ്ചരിക്കവേ യുവവൈദികൻ കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി രൂപതാംഗവും മുരിക്കുംതൊട്ടി സെന്‍റ് മരിയ ഗൊരേത്തി പള്ളി വികാരിയുമായ ഫാ. ജോസഫ് കോയിക്കൽ (43) ആണ് മരിച്ചത്. മൂവാറ്റുപുഴയ്ക്ക് സ്ഥലം മാറിപോകുന്ന മുരിക്കുംതൊട്ടി പള്ളിയിലെ സഹ വികാരിയെ യാത്രയയയ്ക്കുന്നതിനായി അദ്ദേഹത്തോടൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ കോതമംഗലം ധർമ്മഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



സംസ്ക‌ാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ സമാപന ശുശ്രൂഷകൾക്കുശേഷം നടക്കും. സംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം രാവിലെ ഏഴിന് മുരിക്കുംതൊട്ടി സെൻ്റ് മരിയ ഗൊരേത്തി പള്ളിയിൽ നടക്കും. ഒന്‍പതിന് കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോനാ പള്ളിയിൽ മൃതസംസ്‌കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം നടക്കും. ജോസഫ് - മേരി ദമ്പതികളുടെ മകനാണ് ഫാ. ജോസഫ് കോയിക്കൽ. സഹോദരങ്ങൾ: സീന, സീമ, സാജൻ, സന്തോഷ്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments