ബാലസംഘം അയര്‍ക്കുന്നം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ലീഡേഴ്‌സ് സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ബാലസംഘം അയര്‍ക്കുന്നം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏരിയയിലെ വിവിധ മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കായി ഹാപ്പിനെസ് ഫെസ്റ്റ് എന്ന പേരില്‍ ലീഡേഴ്‌സ് സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു.മാലം തുരുത്തിപ്പറമ്പ് കുടുംബയോഗം ഹാളില്‍ നടന്ന ക്യാമ്പ് ബാലസംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം അമല്‍ ഡോമിനിക് ഉദ്ഘാടനം ചെയ്തു.
അയര്‍ക്കുന്നം ഏരിയ പ്രസിഡന്റ് നിവേദിത രാജേഷ് അധ്യക്ഷയായിരുന്നു.ഏരിയ സെക്രട്ടറി അശ്വിന്‍ അനീഷ് സ്വാഗതവും,ഹമീര്‍ നന്ദിയും പറഞ്ഞു.ആശംസകള്‍ നേര്‍ന്നുകൊണ്ട് ബാലസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി അരുണിമ,ഏരിയ ഭാരവാഹികളായ അതുല്‍,അമര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ക്യാമ്പിനോടനുബന്ധിച്ച്കളികള്‍,സെമിനാറുകള്‍,ശാസ്ത്രപരീക്ഷണങ്ങള്‍,കൂട്ടപ്പാട്ട്, ക്യാമ്പ് ഫയര്‍ തുടങ്ങിയ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.ഞായറാഴ്ച ക്യാമ്പ് സമാപിക്കും.




0 Comments