ഭൂമികയുടെ 180-ാമത് വിത്തുകുട്ട കർഷകരുടെ പങ്കാളിത്തം കൊണ്ടും നടീൽ വസ്തുക്കളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.
കേരള ജൈവ കർഷക സമിതി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട വീഡൻ സെൻ്ററിൽ നടത്തിയ തിരുവാതിര ഞാറ്റുവേല സംഗമത്തോട് അനുബന്ധിച്ചായിരുന്നു ഞാറ്റുവേല വിത്തുകുട്ട സംഘടിപ്പിച്ചത്.
കല്ലുവാഴ, പാരിജാതം,മഞ്ചാടി, കദളിവാഴ, നാരില്ലാ പയർ, പ്രത്യേക ഇനം ചൊരയ്ക്ക വിത്തുകൾ, ബ്രഹ്മി, വയമ്പ്, കച്ചോലം, രാമച്ചം, കസ്തൂരി മഞ്ഞൾ, കൊടുവേലി, ഉങ്ങ്, മഞ്ചാടി, ഡ്രാഗൺ ഫ്രൂട്ട്, അയ്യപ്പാന തുടങ്ങി ഔഷധ, പഴവർഗ്ഗ, പച്ചക്കറി, കിഴങ്ങ് വർഗ്ഗ, വൃക്ഷവിള ഇനങ്ങളിലായി എൺപതോളം ഇനം നടീൽ വസ്തുക്കളാണ് കർഷകർ പങ്കുവച്ചത്.
ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസർ വിത്തുകുട്ട ഉദ്ഘാടനം ചെയ്തു. അഡ്വ. വി.ജെ. ജോസ് ആദ്യ പങ്ക് ഏറ്റുവാങ്ങി. ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നുള്ള കർഷകരും ജൈവകർഷക സമിതി അംഗങ്ങളും കർഷകസ്വരാജ് സത്യാഗ്രഹസമിതി പ്രവർത്തകരും പങ്കെടുത്തു.
അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ, ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ, ജോഷി താന്നിയ്ക്കൽ, റോജർ ഇടയോടിയിൽ, എൻ. കെ. രാജു എന്നിവർ നേതൃത്വം നൽകി.
70 12 23 03 34


.jpeg)
.jpeg)
.jpg)


0 Comments