തൂക്കുപാലം കൊലപാതകം: പ്രതിക്ക് ജാമ്യം നിഷേധിച്ചു.



 നെടുങ്കണ്ടം തൂക്കുപാലം ടൗണില്‍ നടന്ന കൊലപാതകക്കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. മുണ്ടിയെരുമ കല്ലുമ്മേക്കല്ല് സ്വദേശി ബ്ലോക്ക് നമ്പര്‍ 717ല്‍ അനൂപ് വിശ്വനാഥന്റെ (41) ജാമ്യാപേക്ഷയാണ് തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി സനു എസ്. പണിക്കര്‍ തള്ളിയത്. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി നിരീക്ഷിച്ചു. 2026 മാര്‍ച്ച് 15നായിരുന്നു തൂക്കുപാലം ടൗണില്‍വച്ച് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 

പ്രതി പിതൃ സഹോദരനായ രാജേഷിനെയാണ് (38) പൂര്‍വ വൈരാഗ്യത്തിന്റെ പേരില്‍ കുത്തിക്കൊലപ്പെടുത്തിയത്. രാജേഷിനെ കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെ കട്ടപ്പനയില്‍നിന്നു കഠാര വാങ്ങിയാണ് പ്രതി തൂക്കുപാലം ടൗണിലെത്തുന്നത്. ഓട്ടോയില്‍ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്ന രാജേഷിനെ വലിച്ചിറക്കിയാണ് പ്രതി മുപ്പത്തിയഞ്ചോളം തവണ കുത്തിയത്. രാജേഷിനെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്തുക്കളെയും അനൂപ് കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു.


 കൊലപാതകദൃശ്യം സമീപത്തെ സിസിടിവി കാമറയില്‍നിന്നു പോലീസിനു ലഭിച്ചിരുന്നു. സ്വന്തം മാതാവിനെ ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ചതടക്കം പല കേസുകളിലെയും പ്രതിയാണ് അനൂപ്. രാജേഷിന്റെ ബന്ധുക്കള്‍ അഭിഭാഷകരായ ജോബി ജോര്‍ജ്, പി.ആര്‍. ബിജുമോന്‍, ബിനീഷ് വിജയന്‍, അലന്‍ ബെന്നി എന്നിവര്‍ മുഖേനയാണ് പ്രതിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.എസ് സനീഷ് ഹാജരായി. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments