എഫ്‌സിആര്‍എ ചട്ട ഭേദഗതി പിന്‍വലിക്കണം: പി.ജെ ജോസഫ്


 എഫ്‌സിആര്‍എ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പിന്തിരിയണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. 

പുതിയ ഭേദഗതികള്‍ രാജ്യത്തെ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യപ്പെടുമെന്ന ശക്തമായ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും പി.ജെ ജോസഫ് ചൂണ്ടിക്കാട്ടി. രാജ്യത്തെ മുഴുവന്‍ പ്രസ്ഥാനങ്ങളെയും തങ്ങളുടെ വരുതിയിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. 

പുതിയ ചട്ട ഭേദഗതിയിലൂടെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് കേന്ദ്ര നീക്കം. ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്ന ഇത്തരം നീക്കങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments