കെഎസ്ആര്‍ടിസിയില്‍ സര്‍വ്വീസ് ടാക്‌സ് ഈടാക്കിയെന്ന് പരാതി…പരിശോധിക്കുമെന്ന് അധികൃതര്‍


കെഎസ്ആര്‍ടിസി യാത്രക്കാരില്‍ നിന്ന് സര്‍വ്വീസ് ടാക്‌സ് ഈടാക്കിയെന്ന് പരാതി. ടിക്കറ്റ് നിരക്കിനും സെസ്സിനും പുറമേ സര്‍വ്വീസ് ടാക്‌സ് ഈടാക്കിയെന്നാണ് പരാതി.

 കോഴിക്കോട് പേരാമ്പ്ര സ്വദേശി രാധാകൃഷ്ണനാണ് പരാതി നല്‍കിയത്.  സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസില്‍ അധിക ചാര്‍ജ് ഈടാക്കിയെന്നാണ് ആരോപണം. അധികമായി നാല് രൂപയാണ് വാങ്ങിയത്. ടിക്കറ്റില്‍ സര്‍വീസ് ടാക്‌സ് എന്ന് രേഖപ്പെടുത്തിയിരുന്നു. പേരാമ്പ്രയില്‍ നിന്നും യൂണിവേഴ്‌സിറ്റിയിലേക്കാണ് യാത്ര ചെയ്തത്. 


സ്ഥിരം യാത്രക്കാരനാണ് താനെന്നും സാധാരണയായി 79 രൂപയാണ് കൊടുത്തുകൊണ്ടിരുന്നതെന്നും യാത്രക്കാരൻ പറയുന്നു. പെട്ടെന്നത് 85 രൂപയായി. കഴിഞ്ഞ ദിവസമത് 89 രൂപയുമായി. കണ്ടക്ടറിനോട് പറഞ്ഞപ്പോൾ ചാർജ് കൂട്ടമെന്ന വിവരമൊന്നും കിട്ടിയിട്ടില്ലെന്നും പ്രിയദർശിനി പദ്ധതി വന്നതുകൊണ്ടാകുമെന്നാണ് അറിയിച്ചതെന്നും രാധാകൃഷ്ണൻ പറഞ്ഞു. പരാതി പരിശോധിക്കുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments