ഉമ്മൻചാണ്ടിയുടെ ജീവിതം സിനിമയാക്കണമെന്ന് ചാണ്ടി ഉമ്മൻ; നായകനാകേണ്ടത് മമ്മൂട്ടി




 മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജീവിതം ആസ്പദമാക്കി സിനിമ നിർമിക്കണമെന്ന ആഗ്രഹം പങ്കുവെച്ച് മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ. സംവിധായകനും നടനുമായ നാദിർഷായുമായുള്ള അഭിമുഖ സംഭാഷണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

 ‘ഉമ്മൻചാണ്ടി’ എന്ന പേരിൽ തന്നെ സിനിമ ഒരുക്കണമെന്നാണ് ആഗ്രഹമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പിതാവിന്റെ ജീവിതയാത്രയും പൊതുപ്രവർത്തന പാരമ്പര്യവും ജനങ്ങളിലേക്ക് എത്തിക്കുന്ന തരത്തിലുള്ള ചിത്രമായിരിക്കുമത്. ഉമ്മൻചാണ്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യനായ നടൻ മമ്മൂട്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 


 ഉമ്മൻചാണ്ടിയുടെ പേരിലുള്ള ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക പിന്തുണ കണ്ടെത്തുക എന്ന ലക്ഷ്യവും സിനിമയ്ക്കു പിന്നിലുണ്ടെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി. പിതാവിന്റെ രാഷ്ട്രീയ-സാമൂഹിക പാരമ്പര്യം ചരിത്രത്തിൽ കൂടുതൽ ശക്തമായി രേഖപ്പെടുത്താൻ സിനിമയ്ക്ക് കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. 


 അഭിനയരംഗത്തേക്ക് എത്താനുള്ള താത്പര്യമുണ്ടോയെന്ന നാദിർഷായുടെ ചോദ്യത്തിന്, സിനിമകൾ കാണാറുണ്ടെന്നും അവസരം ലഭിച്ചാൽ അഭിനയത്തെക്കുറിച്ച് ആലോചിക്കാമെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി. വില്ലൻ കഥാപാത്രങ്ങൾ പോലും ചെയ്യാൻ തയാറാണെന്ന് അദ്ദേഹം തമാശരൂപേണ പറഞ്ഞു. താൻ വിളിച്ചാൽ അഭിനയിക്കാൻ വരുമോയെന്ന നാദിർഷായുടെ ചോദ്യത്തിന് ‘വരും’ എന്ന് ചാണ്ടി ഉമ്മൻ മറുപടി നൽകിയപ്പോൾ, പിന്നീട് ഒഴികഴിവ് പറഞ്ഞ് മാറിനിൽക്കരുതെന്ന് നാദിർഷാ കൂട്ടിച്ചേർത്തു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments