വേള്‍ഡ് മലയാളി കൗണ്‍സില്‍ പാലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണവും തൈ നടീല്‍ പദ്ധതിയും മാണി സി. കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പാലാ ചാപ്റ്റര്‍ ചെയര്‍മാന്‍ അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് അദ്ധ്യക്ഷത വഹിച്ചു.
പാലാ ടൗണ്‍ഹാളിന് മുന്‍വശത്ത് ചേര്‍ന്ന യോഗത്തില്‍, പാലാ ടൗണിലും, സ്‌കൂളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും നട്ടുപിടിപ്പിക്കേണ്ട തൈകള്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങള്‍ എം.എല്‍.യില്‍ നിന്ന് ഏറ്റുവാങ്ങി.
പ്രസിഡന്റ് വി.എം. അബ്ദുള്ള ഖാന്‍, സെക്രട്ടറി ബെന്നി മൈലാടൂര്‍, കണ്‍വീനര്‍ ഉണ്ണി കുളപ്പുറം, വിജി ആര്‍. നായര്‍, മോനി വി. ആതുകുഴി, ഹരി മേലേട്ട്, അഗസ്റ്റ്യന്‍ വാഴയ്ക്കല്‍, അനില്‍കുമാര്‍, മനോജ് പി.എസ്., ജോസ് വേരനാനി, മൈക്കിള്‍ കാവുകാട്ട്, പ്രശാന്ത് പാലാ, കെ.റ്റി. മാത്യു, സന്തോഷ് എലിപ്പുലിക്കാട്ട്, ജോസ് മംഗളം, ജോമോന്‍ ചുങ്കപ്പുര എന്നിവര്‍ പ്രസംഗിച്ചു.
70 12 23 03 34




0 Comments