ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിച്ചു; നിരവധി പോക്സോ കേസുകളിൽ പ്രതിയായ യുവതിക്കെതിരെ വീണ്ടും നടപടി




 16 വയസ്സുകാരിയെ വീട്ടിനുള്ളിൽ കയറി പീഡിപ്പിച്ച കേസിൽ 25 വയസ്സുകാരിയായ യുവതിക്കെതിരെ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. കണ്ണൂർ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനിയായ സ്‌നേഹ മെർലിനെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ യുവതി പീഡിപ്പിച്ചെന്നാണ് നിലവിലെ പരാതി.  

 പ്രതിയായ സ്‌നേഹ മെർലിൻ മുൻപും സമാനമായ നിരവധി പോക്‌സോ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുൾപ്പെടെ നാലോളം കേസുകൾ ഇവർക്കെതിരെ നിലവിലുണ്ട്. 


 കഴിഞ്ഞ വർഷം തളിപ്പറമ്പിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സ്‌നേഹ മെർലിൻ അറസ്റ്റിലായിരുന്നു. അന്ന് സ്കൂളിൽ വെച്ച് അധ്യാപിക നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.  

 12 വയസ്സുകാരിയുടെ ബാഗ് പരിശോധിച്ച അധ്യാപികയ്ക്ക് അതിൽ നിന്നും ഒരു മൊബൈൽ ഫോൺ ലഭിച്ചു. 


ഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് സ്കൂൾ അധികൃതർ വിവരം ഉടൻ തന്നെ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസലിങ്ങിലാണ് താൻ നേരിട്ട പീഡനവിവരം കുട്ടി തുറന്നുപറഞ്ഞത്. 

 മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള പ്രതിക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തിയാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. കാസർകോട്ടെ പുതിയ പരാതിയിൽ പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments