കൊട്ടാരമറ്റം ഓട്ടോസ്റ്റാൻഡ് വിഷയം ചെയർപേഴ്സൺ കൗൺസിലിനെ നോക്കു കുത്തിയാക്കി - പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ.
കൊട്ടാരമറ്റം ഓട്ടോസ്റ്റാൻഡ് നിയമാനുസൃതമായി അനുവദിക്കുമെന്ന് ചെയർപേഴ്സണും കോൺഗ്രസ് നേതാക്കന്മാരും പറഞ്ഞതിനാൽ ഈ വിഷയത്തിൻ്റെ പൊതു ജനതാല്പര്യവും ഗൗരവും മനസ്സിലാക്കി നഗരസഭ ചട്ടം 7 പ്രകാരം പ്രതിപക്ഷ കൗൺസിലർമാർ നൽകിയ കത്ത് പ്രകാരം വിളിച്ച് ചേർത്ത നാളത്തെ (ബുധൻ) കൗൺസിലിൽ ഏകകണ്ഠമായി ഓട്ടോസ്റ്റാൻഡ് അനുവദിക്കുമെന്നാണ് ഞങ്ങൾ വിചാരിച്ചിരുന്നത്.
ചെയർപേഴ്സൺ ഈ മാസം രണ്ടാം തീയതി 40 ഓളം ആജണ്ടകളുമായി സാധാരണ കൗൺസിൽ വിളിച്ചെങ്കിലും ഭരണപക്ഷത്തെ ചിലർ ഈ വിഷയം അഡീഷണൽ അജണ്ടയായി എടുത്ത് നിയമാനുസൃതമായി കൗൺസിൽ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടതിൻ പ്രകാരമാവാം കൗൺസിലിന് 3 മണികൂർ മുൻപ് മാത്രം ചെയർപേഴ്സൺ ഒരു മീറ്റിംഗിൽ പങ്കെടുക്കണമെന്നറിയിച്ച് കൗൺസിൽ മാറ്റി വച്ചത്. നഗരസഭയുടെ മഴക്കാലപൂർവ്വ ആരോഗ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള 40 അജണ്ടകൾ 13 ദിവസം കഴിഞ്ഞിട്ടും ഇതുവരെ കൗൺസിലിൽ വച്ചിട്ടില്ല .ഈ ഓട്ടോസ്റ്റാൻഡ് വിഷയം ഉള്ളതുകൊണ്ട് കൗൺസിൽ വിളിക്കില്ലാല്ലയെന്ന് പ്രതിപക്ഷത്തിന് അറിയാവുന്നതും കൊണ്ടാണ് ഞങ്ങൾ കത്ത് നൽകിയത്.
ഒരു കൊച്ചിൻ്റെ കാലിൽ വണ്ടി കയറി അപകടത്തലാണ് കൊട്ടാരമറ്റം കോപ്ളക്സിലെ വ്യാപാരികൾക്ക് പോലും എതിർപ്പില്ലാത്ത പുതിയ സ്ഥലത്ത് ഓട്ടോസ്റ്റാൻഡ് ഇട്ടതിനെ ഞങ്ങൾ അനുകൂലിക്കുന്നത്. മുനിസിപ്പാലിറ്റിയിൽ സെക്രട്ടറിയുടെ അനുമതിയില്ലാതെ ഒരു കെട്ടിടം നിർമ്മിച്ചാലും നിയാമാനുസൃതമായി റെഗുലു റൈസ് ചെയ്യാൻ കക്ഷിക്ക് അധികാരമുണ്ട്.ഭൂരിപക്ഷം കൗൺസിലർമാരും ഈ വിഷയത്തിൽ രാഷ്ട്രിയം നോക്കാതെ പരസ്യമായും രേഖാമൂലവും നിലവിൽ കിടക്കുന്ന സ്ഥലത്ത് നിയാമാനുസൃതമായി കിട ക്കാൻ കൗൺസിൽ അനുമതി നൽകണമെന്ന് അഭിപ്രയം ഉള്ളപ്പോൾ കൗൺസിൽ മനപൂർവ്വം വിളിച്ച് ചേർക്കാതെ ചെയർപേഴ്സൻ്റെ നിർബന്ധത്തിന് വഴങ്ങി സെക്രട്ടറി ഹൈക്കോടതിയിൽ നിന്ന് അവിടുന്ന് മാറ്റാൻ നിർദ്ദേശം വാങ്ങിയെന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. ഇനി കോടതി നിർദ്ദേശം എന്ന് പറഞ്ഞ് പാവപ്പെട്ട ഓട്ടോ തൊഴിലാളികള പഴയ അപകടസ്ഥലത്തേയ്ക്ക് മാറ്റാനുള്ള നീക്കം ആണ് നടക്കുന്നത്.ഈ വിഷയം അജണ്ടയായി കൗൺസിലിൽ എടുക്കന്നതിന് നോട്ടിസ് നൽകിയതിനു ശേഷം കൗൺസിൽ വിളിക്കാതെ 12 ദിവസം താമസിച്ചതിന് ശേഷം മറ്റുള്ളവരെ ഓട്ടോസ്റ്റാൻ ഡ് നിയമാനുസൃതം അനുവദിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് അണിയറയിൽ നീക്കങ്ങൾ നടത്തി കൗൺസിലിൻ്റെ തലേന്ന് ഇങ്ങനെ ഒരു ഓർഡർ വാങ്ങിയിട്ടുണ്ടങ്കിൽ പാലാ നഗരസഭ കൗൺസിലും കൗൺസിലർമാരും വെറും നോക്കുകുത്തി യെന്നെ പറയാൻ സാധിക്കു.
കൗൺസിലിലെ ഭരണപക്ഷത്തെ ആറ് കൗൺസിലർമാർ ചെയർപേഴ്സണലിൽ വിശ്വാസം ഇല്ലായെന്ന് പരസ്യമായി അറിയിച്ചതായി കണ്ടു. അതു കൊണ്ട് കൗൺസിലർമാരുടെ ഭൂരിപക്ഷ പിന്തുണ പ്രതീഷിച്ച് ചെയർപേഴ്സൺ മുൻകൂർ അനുമതി നൽകുന്നതും തെറ്റാണ്. അപകടം ഒഴിവാക്കുന്നതിനായി ഓട്ടോക്കാരെ സംരഷിക്കുന്നതിന് നിയമപരമായി എല്ലാ കാര്യങ്ങൾക്കും രാഷ്ട്രീയം നോക്കാതെ കൂട്ട് നിൽക്കുമെന്നും ബിജു പാലുപ്പടവൻ പറഞ്ഞു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

.jpg)


0 Comments