പാലാ ആശുപത്രി നിലവാരമുയര്‍ത്തണം....ആരോഗ്യമന്ത്രി സന്ദര്‍ശിക്കണം: ആശുപത്രി സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. സന്തോഷ് മണര്‍കാട്




പാലാ ആശുപത്രി നിലവാരമുയര്‍ത്തണം ആരോഗ്യമന്ത്രി സന്ദര്‍ശിക്കണം

 മലയോര പ്രദേശത്തെ ജനങ്ങള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ ആശ്രയിക്കുന്ന പാലാ ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളേജ് ആശുപത്രി നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്നും ആരോഗ്യമന്ത്രി ആശുപത്രി സന്ദര്‍ശിക്കണമെന്നും ആശുപത്രി സംരക്ഷണ സമിതിക്കുവേണ്ടി ചെയര്‍മാന്‍ അഡ്വ. സന്തോഷ് മണര്‍കാട് ആവശ്യപ്പെട്ടു. ബഹുനില കെട്ടിടങ്ങള്‍ പലതും പടുത്തുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പലതും കാലിയായിട്ടാണ് കിടക്കുന്നത്. 


ആശുപത്രി വികസന സമിതി കൂടിയിട്ടുതന്നെ 7 മാസമായി. അതുകാരണം ദൈനംദിന കാര്യങ്ങള്‍ നടക്കുന്നില്ല. ഇപ്പോള്‍ ഇത് ഒരു റഫന്‍സ് കേന്ദ്രമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത, ഡോക്ടര്‍മാര്‍, ജീവനക്കാര്‍, മരുന്നുകള്‍ എന്നിവയുടെ കുറവ്, ഹൃദയസംബന്ധമായ ചികിത്സയ്ക്ക് ഡോക്ടര്‍ ഇല്ലാതായിട്ട് കാലങ്ങളായി. ഏഴാം നിലയില്‍ ഓപ്പറേഷന്‍ തിയേറ്ററിലേക്കുള്ള ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നില്ല.


 ഓക്‌സിജന്‍ ഇല്ല. ആശുപത്രിയിലേക്ക് ആംബുലന്‍സും മറ്റും കടന്നുവരുന്ന റോഡ് ഉടന്‍ ശരിയാക്കണം. പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ സ്ഥിരം സര്‍ജന്‍ ഇല്ല. കൂട്ടിരിപ്പുകാര്‍ക്ക് ശുചിമുറി സൗകര്യമില്ല. വീല്‍ചെയറുകള്‍ക്ക് ക്ഷാമം, ടൈല്‍സുകള്‍ പൊട്ടികിടക്കുന്നു. വാഹനങ്ങള്‍ ഇടാന്‍ സൗകര്യമില്ല, രാത്രിയില്‍ പ്രധാന ഡോക്ടര്‍മാര്‍ ആരുമില്ല. ആശുപത്രി വികസനത്തിനുവേണ്ട തുക ബഡ്ജിറ്റില്‍ ഉള്‍പ്പെടുത്താന്‍ പാലാ എം.എല്‍.എ. മാണി സി. കാപ്പനും പൂഞ്ഞാര്‍ എം.എല്‍.എ. എം.ജെ. സെബാസ്റ്റ്യനും ശ്രമിക്കണമെന്ന് അഡ്വ. സന്തോഷ് മണര്‍കാട് ആവശ്യപ്പെട്ടു




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments