‘ഓപ്പറേഷന്‍ തൂഫാന്‍’ ....കഞ്ചാവ് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി കരിംകുന്നം പൊലീസിന്റെ പിടിയില്‍



 ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുടെ ഭാഗമായി കരിംകുന്നം പൊലീസ് 10 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍. അറക്കുളം വില്ലേജില്‍ അശോക ആലിന്‍ചുവട് ഭാഗത്ത് വെളുത്തെടത്ത് പറമ്പില്‍ വീട്ടില്‍ ശ്യാം സാജന്‍ (23) ആണ് പിടിയിലായത്. കഴിഞ്ഞ 19-ാം തീയതി പുലര്‍ച്ചെ കരിംകുന്നം കുഴിമറ്റം ഭാഗത്തുനിന്നും 10 കിലോയോളം കഞ്ചാവുമായി മൂന്ന് പേരെ പൊലീസ് പിടികൂടിയിരുന്നു. 

ഈ സമയം സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്നു ശ്യാം സാജന്‍. പ്രതിയെ തിങ്കളാഴ്ച വൈകിട്ടോടെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 
കരിംകുന്നം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ മഹേഷ് പിള്ളയുടെ നിര്‍ദ്ദേശാനുസരണം എസ്.ഐമാരായ രാജേഷ് വി.കെ, അരുണ്‍ സി. ഗോവിന്ദ്, എ.എസ്.ഐമാരായ കെ.പി. അനില്‍, മധു ഒ.എസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കും. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments