സഞ്ചരിക്കുന്ന പുസ്തകപ്പെട്ടിയുമായ് ഈരാറ്റുപേട്ട ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ.
ഈരാറ്റുപേട്ട ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സൗഹൃദ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വായനാ വാരാചരണത്തിൻ്റെ ഭാഗമായി സഞ്ചരിക്കുന്ന പുസ്തകപ്പെട്ടി പദ്ധതിക്ക് തുടക്കം കുറിച്ചു. 80ൽ പരം പുസ്തകങ്ങളാണ് പെട്ടിയിൽ ഉള്ളത്. ഇടവേളകളിൽ ക്ലാസ് മുറികളിൽ പുസ്തകങ്ങൾ വായിക്കാൻ നൽകും. അധ്യാപകർ സംഭാവന ചെയ്ത പുസ്തകങ്ങളാണിവ.
പിടിഎ പ്രസിഡൻ്റ് മുജീബ് മഠത്തിപ്പറമ്പിൽ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി സഞ്ചരിക്കുന്ന പുസ്തകപ്പെട്ടി ഉദ്ഘാടനം ചെയ്തു.
പിടിഎ വൈസ് പ്രസിഡൻ്റ് അനസ് പാറയിൽ, പ്രിൻസിപ്പാൾ ഷീജ എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ അസിസ്റ്റൻറ് ഷീജ എം.എസ്സ്, സ്റ്റാഫ് സെക്രട്ടറി അനീഷ് വി. നാഷണൽ സർവീസ് സ്കീം പ്രോഗ്രാം കോർഡിനേറ്റർ സിന്ധു പിജി, സ്കൗട്ട് ആൻഡ് ഗൈഡ് കോ- ഓർഡിനേറ്റർ കൃഷ്ണമണി എൻ, രതീഷ് വി. ആർ, ഹരിതസഭ കോ- ഓർഡിനേറ്റർ സ്മിതാ ദാസ്, സൗഹൃദ ക്ലബ് കോർഡിനേറ്റർ സൂര്യ എസ്, കരിയർ ക്ലബ് കോർഡിനേറ്റർ മനോജ് റ്റി. ബെഞ്ചമിൻ എന്നിവർ നേതൃത്വം നൽകി.
70 12 23 03 34


.jpg)


0 Comments