രാമപുരം കോളേജിന് റാങ്കുകളുടെ തിളക്കം




രാമപുരം കോളേജിന് റാങ്കുകളുടെ തിളക്കം  

   ഈ വർഷത്തെ എം ജി യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷാ ഫലത്തിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിന്  റാങ്കുകളുടെ തിളക്കം. അമിത എൽസ് ബിനോയി  ബി കോം കോ ഓപ്പറേഷൻ ഒന്നാം റാങ്കും,  ബി എസ് സി ബയോടെക്‌നോളജിയിൽ ജൊഹാൻ ജേക്കബ് മൂന്നാം റാങ്കും, അമല റോയി അഞ്ചാം റാങ്കും  മരിയ ബേസിൽ ബി സി എ  എട്ടാം റാങ്കും, ശ്രീലക്ഷ്‌മി ആർ ബി കോം കോ ഓപ്പറേഷൻ പത്താം  റാങ്കും കരസ്ഥമാക്കി. 


ബി സി എ വിദ്യാർഥികളായ അലൻ മനോജ്,സൂര്യാ സോമൻ,  ബി കോം വിദ്യാർഥികളായ ടി.കെ പൂർണ്ണിമ, മരിയ ജോസഫ്, ബി ബി എ വിദ്യാർഥികളായ മിൻസ പയസ്,റോസ് മരിയ തോമസ്, പാർവ്വതി കെ എസ് എന്നിവർ എല്ലാ വിഷയങ്ങൾക്കും A + നേടി. അതോടൊപ്പം  32 വിദ്യാർത്ഥികൾ എല്ലാവിഷയങ്ങൾക്കും ' A ' ഗ്രെയ്‌ഡും കരസ്ഥമാക്കി.      


ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ  കോളേജ് മാനേജര്‍ റവ. ഫാ. ബര്‍ക്ക്മാന്‍സ് കുന്നുംപുറം, പ്രിന്‍സിപ്പള്‍ ഡോ. റെജി വര്‍ഗ്ഗീസ് മേക്കാടന്‍,വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റർ മാരായ രാജീവ് ജോസഫ്, ജോബിൻ പി മാത്യു  ഡിപ്പാർട്മെന്റ് മേധാവികൾ, അധ്യാപകര്‍, അനധ്യാപകര്‍, പി.റ്റി.എ. പ്രതിനിധികള്‍ തുടങ്ങിയവര്‍ അനുമോദിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments