പാലാ ഗവണ്മെന്റ് ജനറല്‍ ആശുപത്രിയില്‍ യോഗ ബോധവല്‍ക്കരണ ക്ലാസും പരിശീലന പരിപാടിയും സംഘടിപ്പിച്ചു.
അന്താരാഷ്ടയോഗദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുകയും ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പാലാ കെ എം മാണി മെമ്മോറിയല്‍ ഗവ.ജനറല്‍ ആശുപത്രിയില്‍ യോഗ ബോധവല്‍ക്കരണ ക്ലാസും പരിശീലന പരിപാടിയും സംഘടിപ്പിച്ചു.
ആശുപത്രി ഹാളില്‍ ആര് എം ഒ ഡോക്ടര്‍ രജീഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.ആശുപത്രി നഴ്്സിംഗ് സൂപ്രണ്ട് ഷെറീഫ വി എം അധ്യക്ഷയായിരുന്നു.ആശുപത്രി സ്റ്റാഫ് സെക്രട്ടറി സിന്ധു കെ വി സ്വാഗതവും,പബ്ലിക് റിലേഷന്‍ ഓഫീസര്‍ മായ രോഹിണി നന്ദിയും പറഞ്ഞു.
ആശംസകള്‍ നേര്‍ന്നുകൊണ്ട് ഡെപ്യുട്ടി നെഴ്സിംഗ് സൂപ്രണ്ടുമാരായ ഷീന ജോര്‍ജ്ജ് ,ലേഖ പി പി തുടങ്ങിയവര്‍ സംസാരിച്ചു.യോഗ ബോധവത്കരണ ക്ലാസിനും പരിശീലനത്തിനും നാഷണല്‍ ആയുഷ് മിഷന് മുന്‍ യോഗ പരിശീലകനും യോഗ നാഷണല്‍ റഫറിയുമായ ഹരികുമാര്‍ മറ്റക്കര നേതൃത്വം നല്കി.
70 12 23 03 34


.jpg)


0 Comments