താൻ യുഡിഎഫിന് ഒപ്പമാണെന്നും യുഡിഎഫിന്റെ പിന്തുണയില്ലാതെ ചെയർപേഴ്സൺ സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം...... വിവാദങ്ങൾ കത്തിനിൽക്കെ തന്റെ ഭാഗം വിശദീകരിക്കുകയാണ് ചെയർ പേഴ്സൺ.... തൻ്റെ മേൽ വിശ്വാസമില്ല എന്ന് ബിജു മാത്യൂസ് ഒഴികെ മറ്റേതൊരു യുഡിഎഫ് കൗൺസിലറും രേഖാമൂലം ഒരു വരി എഴുതി തന്നാൽ ആ നിമിഷം താൻ രാജിവയ്ക്കുമെന്നും ദിയ ഉറപ്പിച്ചു പറഞ്ഞു



താൻ യുഡിഎഫിന് ഒപ്പമാണെന്നും  യുഡിഎഫിന്റെ പിന്തുണയില്ലാതെ ചെയർപേഴ്സൺ സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം...... വിവാദങ്ങൾ കത്തിനിൽക്കെ തന്റെ ഭാഗം വിശദീകരിക്കുകയാണ് ചെയർ പേഴ്സൺ....  തൻ്റെ മേൽ വിശ്വാസമില്ല എന്ന് ബിജു മാത്യൂസ് ഒഴികെ മറ്റേതൊരു യുഡിഎഫ് കൗൺസിലറും രേഖാമൂലം ഒരു വരി എഴുതി തന്നാൽ ആ നിമിഷം താൻ രാജിവയ്ക്കുമെന്നും ദിയ  ഉറപ്പിച്ചു പറഞ്ഞു 

അനിൽ .ജെ . തയ്യിൽ 
(ചീഫ് എഡിറ്റർ 
ട്രാവൻകൂർ ന്യൂസ്)

പാലാ നഗരസഭയിൽ പൊടുന്നനെയുണ്ടായ ഭരണ പ്രതിസന്ധി സംബന്ധിച്ച്  സംസാരിക്കുകയായിരുന്നു ചെയർപേഴ്‌സൺ. 

യുഡിഎഫിന്റെ പിന്തുണയോടെയാണ് താൻ ഈ സ്ഥാനത്ത് എത്തിയത്. യുഡിഎഫ് പിന്തുണ പിൻവലിച്ചാൽ മറ്റേതെങ്കിലും ഒരു മുന്നണിയുടെ  പിന്തുണയിൽ  താൻ ചെയർപേഴ്സണായി തുടരുകയില്ല. 

നഗരസഭയ്ക്ക് തനിയെ യാതൊരു അധികാരവുമില്ലാത്ത കൊട്ടാരമറ്റത്തെ  ഓട്ടോ സ്റ്റാൻഡ് തീരുമാനം  , അതും ഹൈക്കോടതി വിധി നിൽക്കെ സ്വന്തം കക്ഷിയായ കോൺഗ്രസിൽ പോലും ആലോചിക്കാതെ കൗൺസിലർ ബിജു മാത്യൂസ് എടുത്തത് നഗരസഭയെ ഒന്നാകെ ബാധിക്കുമെന്ന  കാര്യമാണ് യോഗത്തിൽ യുഡിഎഫ് യോഗം ചർച്ച ചെയ്തത്. 


അവിടെനിന്നും പിണങ്ങിയിറങ്ങിപ്പോയ ബിജു മാത്യൂസ്  പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തപ്പോഴാണ് സംഘർഷം നടന്നുവെന്ന വിവരം തങ്ങൾ പോലും അറിയുന്നത്.
തങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപെ അദ്ദേഹത്തിന് തുടങ്ങിയ പ്രശ്നങ്ങളാണിതെന്നും  ചെയർപേഴ്സൺദിയാ ബിനു  ചൂണ്ടിക്കാട്ടി.


ഇതേ യുഡിഎഫ് യോഗത്തിൽ പങ്കെടുത്ത കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ 3 കൗൺസിലർമാരും കയ്യേറ്റം പോലുള്ള ഒരു സംഭവം നടന്നിട്ടില്ല എന്ന് പരസ്യപ്രസ്താവന നൽകിയിട്ടുള്ളതാണ്. കോൺഗ്രസ് കൗൺസിലർമാരോടും വ്യക്തിപരമായി തിരക്കിയാൽ സത്യമറിയാം.വ്യക്തിപരമായ വിരോധം തീർക്കാൻ വേണ്ടി മാത്രമാണ് ബിജു മാത്യൂസ്  ഈ കേസ് കൊടുത്തത്.

കഴിഞ്ഞദിവസം മൂന്നുമണിവരെ ഓഫീസിൽ ഉണ്ടായിരുന്ന താൻ ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് പോയി കഴിഞ്ഞാണ് ബിജു മാത്യൂസും പോലീസുകാരരെന്ന് പറയപ്പെടുന്ന മൂന്നുപേരും തൻ്റെ  ചേമ്പറിൽ അതിക്രമിച്ച കയറിയതെന്ന് ദിയാ ബിനു പറഞ്ഞു. 
നഗരസഭ സെക്രട്ടറിയുടെ അനുവാദം കൂടാതെ അങ്ങോട്ട് പ്രവേശിക്കാൻ സാധ്യമല്ല എന്നിരിക്കേ തികച്ചും നിയമവിരുദ്ധമായ കാര്യങ്ങളാണ് നടന്നിരിക്കുന്നത്. 


കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് നഗരസഭയ്ക്ക് അനുവദിക്കാൻ  അധികാരമില്ലാത്ത ഒരു കാര്യമാണ്.കൂടാതെ കൊട്ടാരമറ്റം ബസ്റ്റാൻഡിൽ പ്രവേശിക്കുന്ന സ്വകാര്യ ബസ്സുകളുടെ ഉടമകളുടെ പരാതിയും നിലവിലുണ്ട്. നിലവിൽ കയ്യേറിയിരിക്കുന്ന ഓട്ടോ സ്റ്റാൻഡ് നഗരസഭയുടെ ആസ്തിയിൽ വരുന്ന കാര്യമാണ് .നഗരസഭയുടെ ആസ്തി ആരെങ്കിലും കൈയേറിയാൽ സെക്രട്ടറി പരാതി കൊടുക്കുക എന്നുള്ളത് സ്വാഭാവിക നടപടിയാണ്.

താൻ ഒരിക്കലും രാഷ്ട്രീയം ഒരു കരിയർ ആയി കൊണ്ടു നടക്കുന്നയാളല്ലെന്ന് ദിയാ ബിനു പറഞ്ഞു. നഗരസഭയിലെ യുഡിഎഫ് എന്ന് പറയുന്നത് നിലവിൽ സ്വതന്ത്ര കൂട്ടായ്മയടക്കം നാലു കക്ഷികൾ ചേർന്നതാണ്.നാളിതുവരെ ഏതെങ്കിലും ഒരു പാർട്ടിയുടെ നേതാവോ ഒരു കൗൺസിലറോ തൻറെ പ്രവർത്തിയിൽ അവിശ്വാസം രേഖപ്പെടുത്തിയിട്ടില്ല. താൻ ചെയർപേഴ്സണായിരിക്കുന്നതിൽ അതൃപ്‌തിയുണ്ട് എന്ന് ഇതിലേതെങ്കിലും ഒരു പാർട്ടിയുടെ നേതാവോ കൗൺസിലറോ രേഖാമൂലം എഴുതി തന്നാൽ ആ നിമിഷം രാജിവെക്കാൻ തയ്യാറാണെന്നും ദിയാ ബിനു പുളിക്കക്കണ്ടം ആവർത്തിച്ചു .


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments