പാലാ കൊട്ടാര മറ്റത്ത് അനധികൃത ഓട്ടോ സ്റ്റാൻഡ് ഉണ്ടെങ്കിൽ അത് ഒഴിപ്പിക്കാൻ പോലീസിന് ഹൈക്കോടതിയുടെ നിർദ്ദേശം ..... പൊതു മുതൽ കയ്യേറിയിട്ടും ഒഴിപ്പിക്കാൻ പൊലീസ് തയ്യാറാകുന്നില്ല എന്ന് കാട്ടി പാലാ മുനിസിപ്പൽ സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ റിട്ട് പെറ്റീഷനിലാണ് ഈ ഉത്തരവ് ..... ഉത്തരവിൻ്റെ കോപ്പി കിട്ടുന്നതേയുള്ളൂവെന്ന് മുനിസിപ്പൽ അധികൃതർ പറഞ്ഞു.... വിഷയം നാളെ പാലാ നഗരസഭാ കൗൺസിൽ യോഗം ചർച്ച ചെയ്യാനിരിക്കെയാണ് ഈ ഉത്തരവ്
പാലാ നഗരസഭയിലെ കൊട്ടാരമറ്റം ബസ് ടെർമിനൽ കോംപ്ലക്സിൻ്റെ പാർക്കിംഗ് ഏരിയായിലെ ഓട്ടോ സ്റ്റാൻഡ് അനധികൃതമാണെന്നും ഇത് എത്രയും വേഗം ഒഴിപ്പിക്കണമെന്നും കാട്ടി മുനിസിപ്പൽ സെക്രട്ടറി നേരത്തേ കോട്ടയം പൊലീസ് ചീഫിനും പാലാ എസ് എച്ച് . ഒയ്ക്കും പരാതി നൽകിയിരുന്നു . എന്നാൽ ഇക്കാര്യത്തിൽ പൊലീസ് നടപടി സ്വീകരിക്കാൻ വൈകിയതിനെ തുടർന്ന് മുനിസിപ്പൽ സെക്രട്ടറി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു . കൊട്ടാര മറ്റത്ത് അനധികൃതമായി ഓട്ടോ സ്റ്റാൻഡ് പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് എത്രയും വേഗം നീക്കാനാണ് ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകിയിട്ടുള്ളത് എന്നറിയുന്നു
കേരള കോൺഗ്രസ് (എം) നയിക്കുന്ന പ്രതിപക്ഷം കൊട്ടാരമറ്റം ഓട്ടോ സ്റ്റാൻഡ് വിഷയം സംബന്ധിച്ചുള്ള വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയിരുന്ന കത്തിനെ തുടർന്നാണ് നാളെ (ജൂൺ പതിനേഴാം തീയതി) നഗരസഭ കൗൺസിൽ യോഗം വിളിച്ചിരിക്കുന്നത്.
തീർച്ചയായും വിഷയം ചർച്ച ചെയ്യുമെന്നും ഇക്കാര്യത്തിൽ തങ്ങളുടേതായ അഭിപ്രായം ശക്തമായി ഉന്നയിക്കുകയും ചെയ്യുമെന്ന് പാലാ നഗരസഭാ പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവിൽ പറഞ്ഞു
70 12 23 03 34
.jpg)


0 Comments