ശ്രീകൃഷ്ണ ജയന്തി; പാലായിൽ വെള്ളിയാഴ്ച മഹാശോഭായാത്ര ..... ഒരുക്കങ്ങളായി


ശ്രീകൃഷ്ണ ജയന്തി....പാലായിൽ വെള്ളിയാഴ്ച  മഹാശോഭായാത്ര ..... ഒരുക്കങ്ങളായി 

 ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി  ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പാലായിൽ വെള്ളിയാഴ്ച  മഹാശോഭായാത്ര നടത്തും.
അമ്പാടിയിൽ കളിച്ചും കുസൃതി കാട്ടിയും വളർന്ന ഉണ്ണിക്കണ്ണനെയും ഗോപികമാരുടെയും അനുസ്‌മരിച്ച്  ശ്രീകൃഷ്‌ണ വേഷധാരികളായ ബാലിക ബാലന്മാർ മഹാശോഭായാത്രയിൽ അണിചേരും.
'മായവിട്ടുണുരൂ മാനവനായ് വളരൂ' എന്നതാണ് ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം.
          

ഉച്ചകഴിഞ്ഞ് മൂന്നിന് ഇടയാറ്റ് 
ബാലഗണപതി ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന ശോഭായാത്ര നരസിംഹസ്വാമിക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്രയുമായി ചേർന്ന് മുരിക്കുംപുഴ എത്തി, മുരിക്കുംപുഴ ദേവീക്ഷേത്രത്തിൽനിന്ന്  ആരംഭിക്കുന്ന ശോഭായാത്രയുമായി ചേർന്ന് വലിയ പാലം വഴി ഗവ. ആശുപത്രി ഭാഗത്ത് എത്തും.  



കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം, വെളളിയേപ്പള്ളി, വെള്ളാപ്പാട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽനിന്നുള്ള ശോഭായാത്രകളുമായി ഇവിടെ  സംഗമിച്ച് നഗരത്തിലെത്തി ളാലം മഹാദേവ ക്ഷേത്രം, കരൂർ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽനിന്നുള്ള  ശോഭായാത്രയുമായി ചേർന്ന് ളാലം പാലം കവലയിലെത്തി, പാറപ്പള്ളി ഗരുഡത്തുമന ശ്രീധർമ്മശാസ്‌ത ക്ഷേത്രം, ചെത്തിമറ്റം പുതിയകാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിൽനിന്നെത്തുന്ന  ശോഭായാത്രകളുമായി ളാലം പാലം ഭാഗത്ത് സംഗമിച്ച്  മഹാശോഭായാത്രയായി നഗരംചുറ്റി വൈകിട്ട് ആറ് മണിക്ക് മുരിക്കുംപുഴ ദേവി ക്ഷേത്രത്തിലെ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രാങ്കണത്തിൽ എത്തി സമാപിക്കും. 

തുടർന്ന് ഉറിയടി,  ഗോപികാനൃത്തം,പാൽപ്പായസ വിതരണം എന്നിവയുമുണ്ട്.
ആഘോഷകമ്മറ്റി ഭാരവാഹികളായ 
റ്റി.ആർ. അരവിന്ദ്,
മിഥുൻ കൃഷ്ണ, 
അഡ്വ. രാജേഷ് പല്ലാട്ട്,വി.മുരളീധരൻ,
ഡോ.മധുസൂദനൻ കെ.കെ,
അഡ്വ. പി.ജി.വിജയൻ,
ബിജുകുമാർ ജി.കരൂർ,
പി.ആർ.രമേശ്  കരൂർ,ഹരിദാസ് കല്ലിടുക്കിനാനിക്കൽ,മനോജ് തെക്കേമേലേട്ട്,
കെ.കെ. സലിംകുമാർ,
വിനോദ് പുന്നമറ്റം,
അനിൽ പി.ജി,
എസ്.എസ്. മുരളീധരൻ,
പി.കെ.സുരേന്ദ്രൻ ,
ആർ.ശങ്കരൻകുട്ടി
കെ. എസ്. ശിവദാസ്,
വി.സി. ചന്ദ്രൻ ,
സുധീർ കമലാനിവാസ് ,
ജിലു കല്ലറയ്ക്കതാഴെ,
കെ.എസ്.ഗിരീഷ്,സ്മിത മനോജ്, മായ വിശ്വനാഥൻ,കെ എം പ്രസീത്, 
സുനീഷ് വെള്ളാപ്പാട്,
സതീഷ് കുമാർ പാറപ്പള്ളി,
കണ്ണൻ ചെത്തിമറ്റം, 
എം.ആർ.ബിനു,
സൂര്യൻ വെള്ളിയേപ്പള്ളി,അഭിലാഷ് രാജ് തുടങ്ങിയവർ
നേതൃത്വം നൽകും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments