സാമ്പത്തിക തട്ടിപ്പ് കേസിൽ കോടതി ശിക്ഷിച്ച മാണി .സി . കാപ്പൻ എംഎൽഎ, തൽസ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ പാലായിൽ എം എൽ എ യുടെ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും പൊതു സമ്മേളവും നടത്തി.
കെഎസ്ആർടിസി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്നു .
തുടർന്ന് എംഎൽഎ ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധയോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് കൺവീനർ ബാബു .കെ ജോർജ് അധ്യക്ഷനായിരുന്നു . സജേഷ് ശശി, ടോബിൻ കെ അലക്സ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ബെന്നി മൈലാടൂർ തുടങ്ങിയവർ സംസാരിച്ചു.
70 12 23 03 34



0 Comments