നിയന്ത്രണം നഷ്ടപ്പെട്ട് പിന്നോട്ട് നിരങ്ങി സ്‌കൂള്‍ ബസ്...... ഹിറ്റാച്ചി ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ .....ഒഴിവായത് വന്‍ ദുരന്തം


ചാറ്റുപാറ പാറമടയ്ക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് പിന്നോട്ട് നിരങ്ങിയ സ്‌കൂള്‍ ബസ് സമയോചിതമായി തടഞ്ഞു നിര്‍ത്തി വന്‍ ദുരന്തം ഒഴിവാക്കി. നിര്‍മാണ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്ന ഹിറ്റാച്ചി യന്ത്രം ഉപയോഗിച്ചാണ് ബസ് തടഞ്ഞ് നിര്‍ത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെ തൊടുപുഴ ജയ്‌റാണി സ്‌കൂളിലെ കുട്ടികളുമായി എത്തിയ ബസാണ് അപകടത്തില്‍പ്പെട്ടത്. 


സ്‌കൂള്‍ ബസ് നിര്‍ത്തിയ ശേഷം ഡ്രൈവര്‍ ഹാന്‍ഡ് ബ്രേക്ക് വലിച്ച് പുറത്തിറങ്ങിയ സമയത്താണ് വാഹനം പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് പിന്നോട്ട് നിരങ്ങാന്‍ തുടങ്ങിയത്. അപകടസാധ്യത മനസ്സിലാക്കിയ ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന ഹിറ്റാച്ചി ഡ്രൈവര്‍ യന്ത്രത്തിന്റെ കൈ ഉപയോഗിച്ച് ബസ് തടയുകയായിരുന്നു. 

 വിവരമറിഞ്ഞ് ഓടിക്കൂടിയ പ്രദേശവാസികളും ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. തുടര്‍ന്ന് ബസിലുണ്ടായിരുന്ന കുട്ടികളെയും വാഹനത്തെയും സുരക്ഷിതമായി സ്ഥലത്തുനിന്ന് മാറ്റി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments