ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി.


ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി  നടത്തി.

രാമപുരം സെന്റ് അഗസ്റ്റിൻസ്  ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെയും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (IDA) പാലാ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങൾ, മറ്റ് ലഹരിവസ്തുക്കൾ എന്നിവയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നടപ്പിലാക്കുന്ന “പ്രോജക്ട് AWAKE – High on Dreams, Not Drugs” പദ്ധതിയുടെ രണ്ടാംഘട്ട പരിപാടി ജൂൺ 10-ന്  സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി.


 ബോധവത്കരണ ക്ലാസിന് പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ  അജയകുമാർ എം. എൻ. ക്ലാസ്സ്‌ എടുത്തു.വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ സാമൂഹികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങൾ അദ്ദേഹം വിശദീകരിച്ചു. ലഹരിവിരുദ്ധ സന്ദേശം ശക്തിപ്പെടുത്തുന്നതിനായി വിദ്യാർത്ഥികൾക്ക് പുകയില വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.


പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ  ഡിറ്റോ സെബാസ്റ്റ്യൻ  നിർവഹിച്ചു. യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് അകറ്റി ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുന്നതിന് ഇത്തരം ബോധവത്കരണ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിന് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മെൽവിൻ കെ അലക്സ്‌,ഐ.ഡി.എ പാലാ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ജിയോ ടോം ചാൾസ്, സി.ഡി.എച്ച് ചെയർമാൻ ഡോ. അമൽ ബേബി, ഡോ. മനോജ് മാനുവൽ, ഡോ. സുബിൻ സാജു എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളിൽ ശരിയായ അവബോധം വളർത്തി ലഹരിവിമുക്ത സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രോജക്ട് AWAKE നടപ്പിലാക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments